കഞ്ചാവുമായി രണ്ടു പേർ പിടിയിൽ


കുമ്പള, ഏപ്രിൽ 17 , 2019 ●കുമ്പളവാർത്ത.കോം : കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. കുമ്പള എസ് ഐ ആര്‍ .സി ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. ഇവർ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. ഉളിത്തടക്കയിലെ അബ്ബാസ് (22), ഹരീഷ് (23) എന്നിവരെയാണ് കഞ്ചാവുമായി അറസ്റ്റു ചെയ്തത്. ഇവരിൽ നിന്നും 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

കട്ടത്തടുക്ക എ കെ ജി നഗറില്‍ സംശയ സാഹചര്യത്തില്‍ കണ്ട കാര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികള്‍ക്ക് എവിടെ നിന്നാണ് കഞ്ചാവ് കിട്ടിയതെന്നതിനെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
keyword : arrested-two-people-with-kanjav