പുഴയിൽ നഞ്ചെറിഞ്ഞ് മീൻ പിടിക്കൽ: മൂന്ന് പേർ അറസ്റ്റിൽ


മുള്ളേരിയ(ഏപ്രിൽ 26, 2019, www.kumblavartha.com) ● പുഴവെള്ളത്തിൽ നഞ്ച് കലക്കി മത്സ്യബന്ധനം നടത്തുകയായിരുന്ന മുന്നു പേരെ ആദൂർ പോലീസ് അറസ്റ്റ് ചെയ്തു  നാട്ടുകാര്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ശുദ്ധജല പദ്ധതി പ്രദേശത്ത് നഞ്ച് കലക്കി മീന്‍ പിടിക്കാന്‍ ശ്രമിച്ച ദേലംപാടി കടുമന സ്വദേശികളായ ശിവപ്പ നായിക് (45), കെ. നാഗേഷ (31, അശോക (29) എന്നിവരെയാണ് ആദൂര്‍ എസ് ഐ പി.നളിനാക്ഷന്‍ അറസ്റ്റ് ചെയ്തത്. കൂടുതൽ പേർ ഈ സംഘത്തില്‍ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നും .കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് പയസ്വിനിപ്പുഴയിലെ കുക്കംകുഴി ശുദ്ധജല പദ്ധതിയുടെ കയത്തില്‍ നിന്നാണ് ഇവർ നഞ്ചു കലക്കി മീന്‍ പിടിക്കാന്‍ ശ്രമിച്ചതെന്ന്  പറയപ്പെടുന്നത്..തടയാന്‍ ചെന്ന നാട്ടുകാരെ ഇവര്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.പിന്നീട് കൂടുതല്‍ പ്രദേശവാസികള്‍ എത്തിയപ്പോള്‍ വലയും ചെരുപ്പും ഉപേക്ഷിച്ച് ഓടി.ഇതിനിടയില്‍ ശിവപ്പ നായിക്കിനെ നാട്ടുകാര്‍ തടഞ്ഞുവച്ചു.തുടര്‍ന്നു പൊലീസ് എത്തി അറസ്റ്റ് ചെയ്തു.ഇയാളില്‍ നിന്നാണ് മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.വറ്റി വരണ്ട പുഴയിലെ ഇത്തരം കയങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ വെള്ളം ഉള്ളത്.കിണറുകള്‍ വറ്റിയതോടെ പുഴയോര വാസികള്‍ ആശ്രയിക്കുന്നത് ഈ വെള്ളത്തെയാണ്.ഇതും മലിനമായാല്‍ നൂറുകണക്കിനു വീട്ടുകാരാണ് ദുരിതത്തിലാവുക.
keyword : arrested-three-fishing-river