കഞ്ചാവ് ലഹരിയിൽ ഭാര്യയെയും ഭാര്യ സഹോദരിയെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ


കുമ്പള, (ഏപ്രിൽ 22 2019, www.kumblavartha.com) ● കഞ്ചാവ് ലഹരിയിൽ ഭാര്യയെയും ഭാര്യ സഹോദരിയെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി. ചൗക്കി സ്വദേശിയും പേരാൽ പൊട്ടോരിയിൽ താമസക്കാരനുമായ ചൗക്കിയിലെ ബാലസുബ്രഹ്മണ്യന്റെ മകൻ ഹബീബ് എന്നറിയപ്പെടുന്ന അഭി എന്ന അഭിലാഷ് (24) ആണ് അറസ്റ്റിലായത്. ഏപ്രിൽ 13 ന് രാത്രി പതിനൊന്ന് മണിയോടെ കഞ്ചാവ് ലഹരിയിൽ വീട്ടിലെത്തിയ യുവാവ് ഭാര്യ റുക്സാന (26), റുക്സാനയുടെ സഹോദരി ഹഫ്സീന (22) എന്നിവരെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ശരീരത്തിൽ നിരവധി കുത്തേറ്റ റുക്സാന മംഗളൂരുവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ ഞായറാഴ്ച രാവിലെ 10.15 ഓടെ കുമ്പളയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. 
കോടതിയിൽ ഹാജരാക്കായ പ്രതിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
keyword : arrested-man-trying-to-kill-wife-and-her-sister