ഏയ്ഞ്ചൽസ് കളക്ഷൻസ് ഷോറൂം കാസർകോട്ട് ഉടൻ ആരംഭിക്കും: നർഗ്ഗീസ് ബീഗം


കാസറഗോഡ്, (ഏപ്രിൽ 26, 2019, www.kumblavartha.com) ● പാവപ്പെട്ടവർക്കായി കേരളത്തിന്റെ പല ഭാഗങ്ങളിലും തുറന്ന് പ്രവർത്തിക്കുന്ന ഏയ്ഞ്ചൽസ് കളക്ഷൻസ് ഫ്രീ ഷോപ്പിംഗ് ഷോറൂം കാസറഗോഡ് നായന്മാർമൂലയിൽ ഉടൻ തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് അഡോറ (ഏജൻസി ഫോർ ഡവലപ്മെൻറൽ ഓപ്പറേഷൻസ് ഇൻ റൂറൽ ഏരിയാസ്) എക്സിക്യൂട്ടീവ് ഡയരക്ടർ നർഗ്ഗീസ് ബീഗം പറഞ്ഞു.
കാസറഗോഡ് ജില്ലയിൽ ഏയ്ഞ്ചൽസ് പ്രവർത്തനം ആലോചിക്കുന്നതിന്, നായന്മാർമൂല HRPM ഓഫീസ് ഹാളിൽ ചേർന്ന കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അവർ. 

പണമുള്ളവർ വാങ്ങിത്തരുന്ന പുത്തൻ വസ്ത്രങ്ങളും ഒരു പ്രാവശ്യം മാത്രം ഉപയോഗിച്ച കല്യാണ വസ്ത്രങ്ങളും പുത്തൻ ചെരുപ്പുകളും അലങ്കാര വസ്തുക്കളും ഫർണീച്ചറുകളും ഏയ്ഞ്ചൽസിൽ ഏൽപ്പിക്കാം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഏയ്ഞ്ചൽസ് സ്റ്റോറുകൾ തുറക്കും. ഷോ റൂം നായന്മാർമൂലയിലാണ് തുറക്കുക. പാവപ്പെട്ട ആവശ്യക്കാർക്ക് സൗജന്യമായി പർച്ചേസ് ചെയ്യാം എന്നതാണ് ഏയ്ഞ്ചൽൽ കളക്ഷൻസിന്റെ പ്രത്യേകത.

നർഗ്ഗീസ് ബീഗം അധ്യക്ഷത വഹിച്ചു. ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കൂക്കൾ ബാലകൃഷ്ണൻ കൺവെൻഷൻ ഉത്ഘാടനം ചെയ്തു. പി. എച്ച്. അസ്ഹരി ആദൂർ, കെ.ബി.മുഹമ്മദ് കുഞ്ഞി, കെ.പി.മുഹമ്മദ് കുഞ്ഞി, ജമീല അഹമ്മദ്, ഹഫീസ് ചൂരി, എബി കുട്ടിയാനം, ഷഹീൻ തളങ്കര, ഇ.കെ.മുഹമ്മദ് കുഞ്ഞി, ബി.കെ.മുഹമ്മദ് ഷാ,  ഹനീഫ ചൂരി, നിൻഷാദ് കോഴിക്കോട്, സയീദ് കിസ്മത്ത്, മൂസ്സ മൊഗ്രാൽ, ഹക്കീം പ്രിൻസ് വിദ്യാനഗർ, അർഷാദ് പൊവ്വൽ, റിയാസ് കുന്നിൽ, ഷാഫി കല്ലുവളപ്പിൽ എന്നിവർ ആശംസിച്ചു. ഖയ്യൂം മാന്യ മുഖ്യ പ്രഭാഷണം നടത്തി. നാസർ ചെർക്കളം സ്വാഗതവും ഹാജറ നന്ദിയും പറഞ്ഞു. 
എയ്ഞ്ചൽസ് കളക്ഷൻസിന്റെ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.keyword : angel-collection-show-room-will-open-soon-at-Kasaragod