ബന്തിയോട് ലോറി ജീപ്പിലിടിച്ച് രണ്ടു പേർക്ക് ഗുരുതരം


ഉപ്പള, (ഏപ്രിൽ 22 2019, www.kumblavartha.com) ● ബന്തിയോട്ട്  ബി.സി റോഡില്‍ ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ടു പേർക്ക്  ഗുരുതര പരുക്ക്. .സുബ്രമഹ്ണ്യം ,വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്.അപകടത്തില്‍ പെട്ട ജീപ്പ്  പൂര്‍ണ്ണമായും തകര്‍ന്നു.ടിപ്പറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.രാവിലെ പാലും കൊണ്ട് കടയില്‍ പോയി തിരിച്ചു വരുന്നതിനിടെയാണ് ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ മംഗളൂരു വിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
keyword : accident-tipper-lorry-jeep-two-people-seriously-injured-bandiyod