തളിപ്പറമ്പ് വാഹനാപകടം; കാസറഗോഡ് സ്വദേശി മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക് പെർളയിലെ സയ്യിദ് താഹ അൽ ഹാദി (24) ആണ് മരിച്ചത്


തളിപ്പറമ്പ്, (ഏപ്രിൽ 24 2019, www.kumblavartha.com) ● ദേശീയപാതയില്‍ ബക്കളം നെല്ലിയോട്ട് ക്ഷേത്രത്തിന് സമീപം വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. നരിക്കോട് ദര്‍സില്‍  വിദ്യാര്‍ത്ഥിയായ കാസര്‍കോട് പെര്‍ള ഉക്കിനടുക്ക കെബിഎസ് ഹൗസിലെ സയ്യിദ് ത്വാഹ തങ്ങള്‍(22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കാസര്‍ഗോഡ് നെക്രാജയിലെ തോട്ടുമ്മക്കര ഹൗസില്‍ ഇല്യാസ് ആഹമ്മദ്(24)നെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 7.30 നായിരുന്നു അപകടം.
കണ്ണൂര്‍ ഭാഗത്ത് നിന്നും തളിപ്പറമ്പിലേക്ക്  വരികയായിരുന്നു യുവാക്കള്‍ കണ്ണൂര്‍ ഭാഗത്തേക്ക് അമിതവേഗതയില്‍ പോയ ഒരു കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ഇരുവരും തളിപ്പറമ്പില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ അടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു ഹെല്‍മറ്റ് ധരിച്ച ത്വാഹ തങ്ങളുടെ തലയിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി. ഇദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇരുവരും സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുവീഴ്ത്തിയ കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. വിവരമറിഞ്ഞെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് അബോധാവസ്ഥയിലായ ഇല്യാസ് അഹമ്മദിനെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇരുവരും നരിക്കോട് ദര്‍സില്‍ മതപഠനം നടത്തിവരികയാണ്.
keyword : accident-thaliparamb-died-kasaragod-native-one-serious-injured-sayyid-thvaha-al-hadi-perla