സൈക്കിളിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടു കാരൻ മരിച്ചു


ബന്തിയോട്, (ഏപ്രിൽ 25 2019, www.kumblavartha.com) ● മദ്രസയിൽ നിന്നും വരുമ്പോൾ സൈക്കിളിൽ നിന്ന് വീണ് പരുക്കേറ്റ വിദ്യാർഥി  മരിച്ചു. ബന്തിയോട് പഞ്ചത്തൊട്ടിയിലാണ്   സംഭവം. കഴിഞ്ഞ രാവിലെ മദ്രസയിൽ പോയ വിദ്യാർഥി മദ്രസ കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെ സൈക്കിളിൽ നിന്നും  വീഴുകയായിരുന്നു.  തലക്കും കൈക്കും പരുക്കേറ്റ കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച ഉച്ചയോടെ  മരണത്തിന് കീഴടങ്ങുകയായിരുന്നു.
മംഗല്‍പാടി ബന്തിയോട് പഞ്ചത്തൊട്ടിയിലെ അബ്ദുല്ലയുടെ മകനായ മൂസാ ഹാനി(12) ആണ് മരിച്ചത്. 
മംഗൽപാടി എജെഐ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹാനി. ഹവ്വാബിയാണ് മാതാവ്.