ടെമ്പോവാനിടിച്ച് യുവതി മരിച്ചു


കുമ്പള, (ഏപ്രിൽ 27, 2019, www.kumblavartha.com) ●ടെമ്പോ വാന്‍ ഇടിച്ച് യുവതിക്ക് മരിച്ചു. ശനിയാഴ്ച ഉച്ചക്ക് നയിക്കാപ്പിലാണ് സംഭവം സൂരംബയൽ മുജംഗാവിലെ രമേഷിന്റെ ഭാര്യ ജലജ(30) ആണ് മരിച്ചത്. നായിക്കാപ്പിലെ ഒരു ഫാക്ടറില്‍ ജോലിക്കാരിയായിരുന്നു ജലജ. 
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ എതിരേ ‍ വന്ന ടെമ്പോ വാന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് തലക്ക് ഗുരുതര പരുക്കേറ്റ ജലജ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. മൃതദേഹം കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. കുമ്പള പോലീസ് കേസെടുത്തു.


keyword : accident-died-woman