ഓട്ടോറിക്ഷയില്‍ കാറിടിച്ച് 5 പേര്‍ക്ക് പരിക്ക്


ഉപ്പള, ഏപ്രിൽ 9 , 2019 ●കുമ്പളവാർത്ത.കോം : അമിതവേഗതയില്‍ ദിശ തെറ്റി വന്ന കാര്‍ ഓട്ടോയിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് ബന്തിയോട് ഡി എം ആശുപത്രിക്ക് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.

മറിയ (35), മകള്‍ സക്കരിയ്യ (12), മഞ്ചേശ്വരം ഗുഡ് നഗരിയില്‍ താമസിക്കുന്ന മറ്റൊരു പെണ്‍കുട്ടി എന്നിവരടക്കം അഞ്ചു പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
keyword : accident-car-and-auto-injured-5