തെരെഞ്ഞെടുപ്പിനിടെ സംഘർഷം; ആറു പേർക്ക് പരുക്ക്


കുമ്പള, (ഏപ്രിൽ 24, 2019, www.kumblavartha.com) ● ആരിക്കാടി കടവത്ത് ഇന്നലെ വൈകിട്ട് സി.പി.എം പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. 
സംഘര്‍ഷത്തിലേര്‍പ്പെടാന്‍ ശ്രമിച്ചവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. സി.പി.എം പ്രവര്‍ത്തകരായ ആരിക്കാടി

കടവത്തെ മുഹമ്മദ് കുഞ്ഞി (47), അബൂബക്കര്‍ സിദ്ദീഖ് (24), മൂസ (34) എന്നിവരെ കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്‌ലിംലീഗ് പ്രവര്‍ത്തകരായ മൊയ്തീന്‍ കുഞ്ഞി (45), അഷറഫ് (32), സത്താര്‍ (28) എന്നിവരെ മര്‍ദ്ദനമേറ്റ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക് പോവുകയായിരുന്ന സിദ്ദീഖിനെ ചിലർ മർദ്ദിച്ചുവത്രെ. ഇതിനെ തടർന്നാണ് സംഘട്ടനം ഉണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുമ്പള പൊലീസ് സംഘര്‍ഷത്തിന് ശ്രമിച്ചവരെ ലാത്തിവീശി വിരട്ടിയോടിക്കുകയായിരുന്നു.
keyword : Violence-election-six-people-injured