കുമ്പള, (ഏപ്രിൽ 26, 2019, www.kumblavartha.com) ● റോഡ് ടാറിങ് പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് പണിയായുധങ്ങളും ശേഷിച്ച സാധനങ്ങളും തിരിച്ചു കൊണ്ടു പോകുന്നത് നാട്ടുകാർ തടഞ്ഞു.
ബംബ്രാണ മാക്കൂറിലാണ് സംഭവം. മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുതമായി മാറിയ ബത്തേരി അണക്കെട്ട് റോഡ് കേവലം അറുനൂറ് മീറ്റർ മാത്രം റീ ടാറിങ്ങിന് ടെണ്ടർ നൽകിയിരുന്നു. മൂന്നാഴ്ച മുമ്പ് പണികളാരംഭിക്കുകയും മെറ്റൽ പാകി സോൾ ഒരുക്കുകയും ചെയ്തു. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും ടാറിങ് നടത്തിയില്ല. റോഡിലെ സോൾ പൊട്ടി മെറ്റലുകൾ ഇളകുകയും ഗതാഗതം പൂർവ്വാധികം ദുരിത പൂർണമാവുകയും ചെയ്തു. ഇതിനിടെയാണ് വ്യാഴാഴ്ച മിച്ചം വന്ന സാധനങ്ങളും സാമഗ്രികളും കൊണ്ടുപോകാൻ കരാറുകാരന്റെ ആളുകൾ എത്തിയത്. നാട്ടുകാർ തടഞ്ഞതിനെത്തുടർന്ന് പൊലീസ് എത്തി കരാറുകാരനുമായി സംസാരിച്ച് ടാറിങ് പണികൾ സമയബന്ധിതമായി തീർത്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ഈ ഉറപ്പിൻമേൽ നാട്ടുകാർ പിൻമാറുകയായിരുന്നു.
keyword : Tarring-Incomplete-protest-Tools-turned-back-locals-blocked