'സംഘ് പരിവാറിനെ പുറത്താക്കാൻ യു.ഡി.എഫിനെ വിജയിപ്പിക്കണം" വെൽഫെയർ പാർട്ടി


ഉപ്പള, ഏപ്രിൽ 1 , 2019 ●കുമ്പളവാർത്ത.കോം : സഘ്പരിവാർ ഭീകരരിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായ രാജ്മോഹൻ ഉണ്ണിത്താനെ  വിജയിപ്പിക്കാൻ വെൽഫെയർ പാർട്ടി മഞ്ചേശ്വരം മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൻഷൻ ആഹ്വാനം ചെയ്തു. ഉപ്പള വ്യാപാര ഭവനിൽ ചേർന്ന മഞ്ചേശ്വരം മണ്ഡലം തെരഞ്ഞെടുപ്പ് കൺ വെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി അംബുഞ്ഞി തലക്കളായ് ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിൽ രാജ്മോഹൻ ഉണ്ണിത്താനെ ജയിപ്പിക്കാൻ പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്തു.മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള അദ്ധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം മണ്ഡലം യു.ഡു.എഫ് കൺവീനർ മഞ്ചുനാഥ ആൾവ തെരഞ്ഞെടുപ്പ് കൺവെൻഷനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.രാമ കൃഷ്ണൻ തെരഞ്ഞെടുപ്പ് നയം വിശദീകരിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.കെ.അബ്ദുല്ല കർമ്മപദ്ധതികൾ അവതരിപ്പിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് സാഹിദ ഇല്യാസ് സ്വാഗതവും ട്രഷറർ അഡ്വ. എം.സി.എം അക്ബർ നന്ദിയും പറഞ്ഞു.
keyword : Support-Udf-to-defeat-Sangh-Parivar-says-welfare-party