കന്യാപ്പാടിയിൽ സ്വലാത്ത് വാർഷികവും കഥാപ്രസംഗവും ഇന്ന് തുടങ്ങും


കന്യാപ്പാടി, ഏപ്രിൽ 1 , 2019 ●കുമ്പളവാർത്ത.കോം : കന്യാപ്പാടി ബദ്രിരിയ്യ ജുമാ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വലാത്ത് വാർഷകവും ത്രിദിന കഥാപ്രസംഗവും ഏകദിന മതപ്രഭാഷവും ഇന്ന് മുതൽ തുടങ്ങും. എപ്രിൽ ഒന്ന് മുതൽ മൂന്ന് വരെ സുബൈർ മാസ്റ്റർ തോട്ടിക്കൽ പാർട്ടി കണ്ണൂർ ബദർകളത്തിലെ അനർഘ നിമിഷങ്ങൾ എന്ന കഥാപ്രസംഗം അവതരിപ്പിക്കും. പരിപാടി സയ്യദ് അഹമദ് മുനീർ അഹ്ദൽ തങ്ങൾ മുഹിമ്മാത്ത് ഉദ്ഘാടനം ചെയ്യും .സമാപനം ദിവസം മുഖ്യ പ്രഭാഷണവും സ്വലാത്ത് മജ് ലിസിനും എൻ.പി.എം സയ്യദ് ജലാലുദ്ദീൻ തങ്ങൾ അൽ ബുഖാരി കുന്നുംകൈ നേതൃത്വം നൽകുമെന്ന് ജമാ അത്ത് ഭാരവാഹികൾ അറിച്ചു.
keyword : Salath-Anniversary-and-Kathaprasagam-starts-today-kanyappadi