റിട്ട: കർണ്ണാടക ഡെപ്യൂട്ടി സെക്രട്ടറി മൊഗ്രാൽ പുത്തൂരിലെ അബ്ദുല്ലക്കുഞ്ഞി നിര്യാ.തനായി


മൊഗ്രാൽപുത്തൂർ, ഏപ്രിൽ 12 , 2019 ●കുമ്പളവാർത്ത.കോം : കര്‍ണാടകയിൽ  ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ച  മൊഗ്രാല്‍പുത്തൂരിലെ പി. അബ്ദുല്ലക്കുഞ്ഞി ഹാജി (87) നിര്യാതനായി. പുത്തൂര്‍ ബി.ഡി.ഒ, മംഗ്ലൂര്‍ ഡി ഡി.എ, ജില്ല പരിഷത്ത് സെക്രട്ടറി മാംഗ്ലൂര്‍, ബ്രഹ്മാവുര്‍ ഷുഗര്‍ ഫാക്ടറി എംഡി എന്നി നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.. ഔദ്യോഗിക സേവനത്തില്‍ നിന്ന് വിരമിച്ചതിന് ശേഷം അദ്ദേഹത്തെ കർണ്ണാടക സർക്കാർ  സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചിരുന്നു.
പി. ബീരാന്‍ മൊയ്തീന്‍ വൈദ്യരുടെയും ഉമ്മാലിമ്മയുടെയും മകനാണ്. ഭാര്യ: സുബൈദ ഷംനാട്. മക്കള്‍: ഡോ: പി. ഫസലു റഹ് മാന്‍ ( ചീഫ് മെഡിക്കല്‍ ഓഫീസര്‍, മാലിക് ദീനാര്‍ ഹോസ്പിറ്റല്‍) സീനത്ത്, സമീമ. മരുമക്കള്‍: ശ്യാം, അബ്ദുല്ല, റുമൈസ.
ഖബറടക്കം വെള്ളിയാഴ്ച  രാവിലെ  മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.
keyword : Retired-Karnataka-Deputy-Secretary-abdulla-kunji-mogral-puthur