മോദിക്ക് പിണറായിയുടെ മറുപടി; സംഘ് പരിവാർ ക്രിമിനലുകൾക്ക് കേരളത്തിൽ സംരക്ഷണം ലഭിക്കില്ല


തി​രു​വ​ന​ന്ത​പു​രം, (ഏപ്രിൽ 26, 2019, www.kumblavartha.com) ● പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ശക്തമായ പ്രതികരണവുമായി മുഖ്യ മന്ത്രി പിണറായി വിജയൻ.  മോദി വാരണാസിയിൽ പ്രസംഗിക്കുന്നതിനിടെ നടത്തിയ ആ​രോ​പ​ണ​ങ്ങ​ൾ​ക്കാണ്  ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രംഗത്തെത്തിയത്.  കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്കാ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​റ​യു​ന്ന​ത് എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നു ചോ​ദി​ച്ച പി​ണ​റാ​യി, സം​ഘ​പ​രി​വാ​ർ അ​ക്ര​മി​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ സം​ര​ക്ഷ​ണം ല​ഭി​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം:

പ്ര​ധാ​ന​മ​ന്ത്രി എ​ന്ന ഉ​ന്ന​ത​മാ​യ സ്ഥാ​ന​ത്തി​ന് ചേ​ർ​ന്ന​ത​ല്ല കേ​ര​ള​ത്തെ​ക്കു​റി​ച്ചു ന​രേ​ന്ദ്ര മോ​ദി വാ​രാ​ണ​സി​യി​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ. കേ​ര​ള​ത്തി​ൽ ബി​ജെ​പി​ക്കാ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് എ​ന്ന് എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്? ഏ​തു ബി​ജെ​പി​ക്കാ​ര​നാ​ണ് പു​ത്തി​റ​ങ്ങി​യാ​ൽ തി​രി​ച്ചു​വ​രു​മെ​ന്ന് ഉ​റ​പ്പി​ല്ലാ​ത്ത​ത്?

രാ​ജ്യ​ത്ത് ഏ​റ്റ​വും സ​മാ​ധാ​ന​വും മി​ക​ച്ച ക്ര​മ​സ​മാ​ധാ​ന പാ​ല​ന​വു​മു​ള്ള കേ​ര​ള​ത്തെ​യും കേ​ര​ള​ജ​ന​ത​യേ​യും പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ​പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ അ​വ​ഹേ​ളി​ക്കു​ന്ന​തു പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. അ​ക്ര​മ​വും കൊ​ല​പാ​ത​ക​വും ഏ​റ്റ​വും കു​റ​ഞ്ഞ സം​സ്ഥാ​ന​മാ​ണ് കേ​ര​ളം എ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ ത​ന്നെ​യാ​ണ് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ത്ത​രം അ​ബ​ദ്ധ പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​തി​നു മു​ൻ​പ് ആ ​ക​ണ​ക്കു നോ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ത​യാ​റാ​കാ​ഞ്ഞ​ത് അ​ത്ഭു​ത​ക​ര​മാ​ണ്.

സം​ഘ​പ​രി​വാ​റി​ൽ​പെ​ട്ട അ​ക്ര​മി​ക​ൾ​ക്ക് സം​ര​ക്ഷ​ണ​വും പ്രോ​ത്സാ​ഹ​ന​വും ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യം യു​പി​യും ഗു​ജ​റാ​ത്തും ഉ​ൾ​പ്പെ​ടെ ബി​ജെ​പി. ഭ​രി​ക്കു​ന്ന പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലു​മു​ണ്ട്. ആ ​പ​രി​ര​ക്ഷ കേ​ര​ള​ത്തി​ൽ ല​ഭി​ക്കി​ല്ല. ഇ​വി​ടെ സം​ഘ പ​രി​വാ​റി​ന് പ്ര​ത്യേ​ക നി​യ​മ​മി​ല്ല. അ​ക്ര​മം ന​ട​ത്തു​ന്ന​ത് ആ​രാ​യാ​ലും നി​യ​മ​ത്തി​നു മു​ന്നി​ലെ​ത്തി​ക്കും.

വ​ർ​ഗീ​യ​ത ഇ​ള​ക്കി​വി​ട്ട് സ​മാ​ധാ​ന​വും ജ​ന​ങ്ങ​ളു​ടെ സ്വൈ​ര​ജീ​വി​ത​വും ത​ക​ർ​ക്കാ​ൻ ആ​ർ​എ​സ്എ​സ്. നേ​തൃ​ത്വ​ത്തി​ൽ നി​ര​ന്ത​രം ശ്ര​മി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നാ​ണ് അ​ത്ത​രം ക​ലാ​പ​നീ​ക്ക​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​ത്. വ​ർ​ഗീ​യ​ത​യു​ടെ​യും വി​ദ്വേ​ഷ​ത്തി​ന്‍റെ​യും ശ​ക്തി​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്താ​കെ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി ല​ഭി​ക്കും എ​ന്ന ഭീ​തി​യാ​ണ് ഇ​ത്ത​രം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പ്രേ​ര​ണ​യാ​കു​ന്ന​ത്.

എ​ന്തു നു​ണ​യും പ്ര​ച​രി​പ്പി​ക്കാ​ൻ മ​ടി​യി​ല്ലാ​ത്ത കൂ​ട്ട​രാ​ണ് ആ​ർ.​എ​സ്.​എ​സ്. നു​ണ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന് അ​വ​ർ​ക്ക് പ്ര​ത്യേ​ക രീ​തി​യും സം​വി​ധാ​ന​വു​മു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തും ഇ​ക്കൂ​ട്ട​ർ വ​ർ​ഗ്ഗീ​യ ല​ഹ​ള​ക​ൾ ഉ​ണ്ടാ​ക്കി​യ​ത് നു​ണ പ്ര​ച​രി​പ്പി​ച്ചാ​ണ്. ഇ​ത്ത​രം നു​ണ​ക​ൾ ആ​വ​ർ​ത്തി​ക്കാ​ൻ മ​ത​സൗ​ഹാ​ർ​ദ​ത്തി​നും സ​മാ​ധാ​ന ജീ​വി​ത​ത്തി​നും പേ​രു​കേ​ട്ട കേ​ര​ള​ത്തെ പ​ശ്ചാ​ത്ത​ല​മാ​ക്കു​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.

വാ​രാ​ണ​സി​യി​ൽ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ, കേ​ര​ള​ത്തി​ലെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ജീ​വ​ൻ പ​ണ​യം​വെ​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ ത​ള്ളി​യാ​ണ് പി​ണ​റാ​യി​യു​ടെ മ​റു​പ​ടി.
keyword : Pinarayi-replies-to-PMs-remarks-no-criminals-in-including-Sangh-activists-will-not-be-protected-in-Kerala