കാണാതായ വൃദ്ധയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ


കുമ്പള, (ഏപ്രിൽ 23 2019, www.kumblavartha.com) ● ദിവസങ്ങള്‍ക്കു മുമ്പ് ബംബ്രാണയിൽ കാണാതായ വൃദ്ധയെ കക്കൂസ് കുഴിയിൽ മരിച്ച നിലയില്‍ കണ്ടെത്തി.  ബംബ്രാണ തിലകനഗർ ഇന്ദുഗുരിയിലെ മദറയുടെ ഭാര്യ ചോമു (85) വിനെയാണ് ഇവരുടെ വീടിന് സമീപത്തെ ആള്‍ത്താമസമില്ലാത്ത വീടിന്റെ ഉപയോഗശൂന്യമായ കക്കൂസ് കുഴിയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ എട്ടാം തീയ്യതി മുതലാണ് ഇവരെ കാണാതായത്. അന്നുതന്നെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കടുത്ത ദുര്‍ഗന്ധത്തെത്തുടര്‍ന്ന നാട്ടുകാര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
keyword : Missing-Old-woman-body-Septic-tank