ലോക്‌സഭാ തെരഞ്ഞെടുപ്പ്: പോളിംഗ് തുടങ്ങി. ; പലയിടത്തും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറില്‍; വർക്കലയിൽ കോണ്ഗ്രസ്സിന്നിടുന്ന വോട്ട് ബി.ജെ. പി ക്ക് പോകുന്നതായി പരാതി


തിരുവനന്തപുരം, (ഏപ്രിൽ 23 2019, www.kumblavartha.com) ● സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞടുപ്പ് ആരംഭിച്ചു. ചൊവ്വാഴ്ച്ച ഏഴുമണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മികച്ച പോളിംഗാണ് ആദ്യനിമിഷങ്ങളില്‍ നടക്കുന്നത്.

അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വോട്ടിംഗ് മെഷീനുകള്‍ തകരാറിലായി. തിരുവനന്തപുരം വർക്കയലയിൽ കോൺഗ്രസ് സ്ഥാനാസ്ഥിക്ക് വോട്ടു ചെയ്യുമ്പോൾ താമരക്ക് നേരെയാണ് ചുവപ്പ് ലൈറ്റ് തെളിയുന്നത്.ഇതിനെ തുടർന്ന് ഇവിടെ തെരെഞ്ഞെടുപ്പ് നിർത്തി വെച്ചു. ഇതവരെ 76  പേർ ഇവിടെ വോട്ട് ചെയ്തിട്ടുണ്ട്.    
 വോട്ടിങ് ആരംഭിക്കാനിരിക്കെ യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കാന്‍ നടത്തിയ മോക്ക് പോളിംഗിലാണ് പലയിടങ്ങളിലും വോട്ടിംഗ് മെഷീനുകളില്‍ തകരാറ് കണ്ടെത്തിയത്.

എറണാകുളം ജില്ലയിലെ എളമക്കര ഹൈസ്‌കൂളിലെയും കോതമംഗലം ദേവസ്വം ബോര്‍ഡിലെ പോളിങ് ബൂത്തിലും വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ് കണ്ടെത്തി. കൊല്ലം ജില്ലയിലെ ബൂത്തുകളില്‍ വിവി പാറ്റ് മെഷീനുകള്‍ തകരാറില്‍ ആയതായും റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. പത്തനംതിട്ട ആനപ്പാറ എല്‍പി സ്‌കൂളിലെയും പരവൂരിലെ 81ാം നമ്പര്‍ പോളിങ് ബൂത്തിലെയും വോട്ടിങ് മെഷീനുകള്‍ തകരാറിലാണെന്നും ഉടന്‍ പരിഹരിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും വോട്ടെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്തുമെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
keyword : Lok-Sabha-Elections-Polling-started-Voting-machines-broken-down-many-places-Complaint-congresses-vote-change-to-bjp