കുമ്പള ഹൈസ്കൂൾ 1998- 99 ബാച്ചിന്റെ പ്രവർത്തനം ശ്ലാഘനീയം : ഡി.ഇ.ഒ നന്ദികേശൻഎല്ലാവർക്കും നിങ്ങൾ മാതൃക:-ഡി ഇ ഒ കാസർഗോഡ്

കുമ്പള, ഏപ്രിൽ 8 , 2019 ●കുമ്പളവാർത്ത.കോം : നിങ്ങൾ മറ്റുള്ള വിദ്യാർത്ഥി സമൂഹത്തിന് മാതൃകയാണെന്നും നിങ്ങൾ ചെയ്ത ചാരിറ്റി പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും കാസർഗോഡ് ഡി ഇ ഒ എൻ നന്ദികേശൻ
1998-99 മലയാളം ബാച്ച് സംഘടിപ്പിച്ച "ഗുരു സന്നിധിയിൽ ഒരു വട്ടം കൂടി" റി യൂണിയൻ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നിങ്ങളുടെ ഈ കൂട്ടായ്മ കാണുമ്പോൾ ഞങ്ങളുടെ കൗമാരം ഓർമ്മയിൽ വരുന്നെന്നും സ്കൂളിന്റെ ഉന്നമനത്തിന് ഇത് പോലുള്ള കൂട്ടായ്മകൾ വളരെ ഉപകാരപ്രദമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുമ്പള സ്കൂൾ മുൻ എച്ച് എം അച്യുതൻ മാസ്റ്റർ ലോകോ ആലേഖനം ചെയ്ത തൂവെള്ള പതാക വാനിലേക്കുയർത്തലോടെ ആരംഭിച്ച പരിപാടി മുൻ ഇടുക്കി എ ഇ ഒ വിജയൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.അധ്യാപകർക്കും വിശിഷ്ട വ്യക്തികൾക്കും അനുമോദന പത്രികയും ഫലകങ്ങളും നൽകി ആദരിച്ചപ്പോൾ അവർക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു.നീണ്ട രണ്ട് പതിറ്റാണ്ടിനിടെയിലെ ആദ്യ ഒരുമിച്ച് കൂടൽ മുൻകാല അധ്യാപകരെയും വിദ്യാർഥികളെയും ഒന്നടങ്കം സന്തോഷത്തിലാഴ്ത്തി.
കുമ്പള ജി എസ് ബി എസ് ഗ്രൗണ്ട് കണ്ടതിൽ വെച്ച് ഏറ്റവും മഹത്തായ ഒരു കൂട്ടായ്മയായിരുന്നു അത്.മലയാളം,കന്നട അധ്യാപകരും നാനൂറോളം വരുന്ന വിദ്യാർത്ഥി കുടുംബങ്ങളും പങ്ക് ചേർന്ന പരിപാടിയിൽ പഴയകാലങ്ങൾ അയവിറക്കിയും കുശലാന്വേഷണങ്ങൾ നടത്തിയും കൂടിപ്പിരിഞ്ഞപ്പോൾ നാം പഠിച്ച സ്കൂളിന് ഒരു കൈത്താങ്ങ് എന്ന നിലയിൽ ഹെയർ സെക്കണ്ടറി സ്കൂളിന് അമ്പതിനായിരത്തിന്റെയും ജി എസ് ബി സ്കൂളിന് പതിനായിരത്തിൻ്റെയും ചെക്കുകളും കൈമാറി.
കലാ വിരുന്നുകളും സംഗീത വിരുന്നുകളും വിഭവ സമൃദ്ധമായ വിരുന്നുകളുമായി 'ഇനിയും കാണാം' എന്ന് പറഞ്ഞ് പിരിയുമ്പോഴും കലാലയത്തോട് വിട പറയാൻ അവർ നന്നേ പണിപ്പെട്ടു.
keyword : kumbla-high-school-1998-99-bach-performance-awesome-kasaragod-deo-nadikeshan