കുമ്പള പ്രസ് ഫോറം മുത്തലിബ് അനുസ്മരണവും അവാർഡ് ദാനവും സംഘടിപ്പിച്ചു


കുമ്പള, ഏപ്രിൽ 21 , 2019 ● കുമ്പളവാർത്ത.കോം : കുമ്പള പ്രസ് ഫോറം മുൻ അംഗവും  പ്രാദേശിക പത്രപ്രവർത്തകനുമായിരുന്ന മുത്തലിബിന്റെ രണ്ടാം ചരമ വാർഷികത്തോട് അനുബന്ധിച്ച്  അനുസ്മരണ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ ശാഫി തെരുവത്ത് മുത്തലിബ് അനുസ്മരണ പ്രസംഗം നടത്തി.
കുമ്പള പ്രസ് ഫാറം ഏർപ്പെടുത്തിയ മികച്ച പ്രദേശിക മാധ്യമ പ്രവർത്തകനുള്ള മുത്തലിബ് മെമോറിയൽ അവാർഡ്   കരവൽ കുമ്പള ലേഖകൻ കെ.എ അബ്ദുല്ലക്ക് ഡോ.പാവൂർ മുഹമ്മദ് ഇബ്രാഹീം സമ്മാനിച്ചു
പ്രശസ്തി പത്രവും ഫലകവും പതിനായിരത്തി ഒന്ന് രൂപയുമടങ്ങുന്നതാണ് അവാർഡ്.
പ്രസ് ഫോറം പ്രസിഡന്റ് സുരേന്ദ്രൻ ചീമേനി അധ്യക്ഷത വഹിച്ചു.. സാഹിത്യകാരൻ വിനോദ് കുമാർ പെരുമ്പള മുഖ്യാഥിതിയായി.അഷ്റഫ് കർള, അഹമദലി കുമ്പള, എം.എ മൂസ, ഹമീദ് കാവിൽ, സത്താർ ആരിക്കാടി, അബ്ദുൽ ലത്തീഫ് ഉളുവാർ സംസാരിച്ചു. സെക്രട്ടറി അബ്ദുല്ല കുമ്പള സ്വാഗതവും കെ.എം.എ സത്താർ നന്ദിയും പറഞ്ഞു.
keyword : Kumbala-Press-Forum-Organized-Muthulib-Memorization-Awards