എച്ച്.ആർ.പി.എം അവകാശ സംരക്ഷണ യാത്ര കാസർഗോഡ് നിന്നും പ്രയാണം തുടങ്ങി


കാസർഗോഡ്, ഏപ്രിൽ 4 , 2019 ●കുമ്പളവാർത്ത.കോം : ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (HRPM) ദേശീയ പ്രസിഡണ്ട് പ്രകാശ് ചെന്നിത്തല നയിക്കുന്ന "എന്റെ രാജ്യം എന്റെ അവകാശം" എന്ന മുദ്രാവാക്യവുമായി അവകാശ സംരക്ഷണ യാത്ര കാസർഗോഡ് നിന്നും സുപ്രിം കോടതി മുൻ ജഡ്ജിയും കർണ്ണാടക ലോകായുക്ത മുൻ ചെയർമാനുമായ ഡോ.സന്തോഷ് ഹെഗ്ഡെ ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശം മനസിലാക്കി പ്രചരിപ്പിക്കാനും ബോധവൽക്കരിക്കാനും യുവാക്കൾ മുന്നിട്ടിറങ്ങണമെന്നും അതിന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ തുടക്കംകുറിച്ചത് അവസരോചിതമാണെന്നും ഡോ.സന്തോഷ് ഹെഗ്ഡെ പറഞ്ഞു.
എച്ച്.ആർ.പി.എം ജില്ലാ പ്രസിഡണ്ട് കെ.ബി.മുഹമ്മദ്കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷാഫി ചൂരിപ്പളളം സ്വാഗതം പറഞ്ഞു. ദേശീയ പ്രസിഡണ്ടും യാത്രയുടെ ലീഡറുമായ പ്രകാശ് ചെന്നിത്തല യാത്രാ ലക്ഷ്യം വിശതീകരിച്ചു.
സംസ്ഥാന പ്രസിഡണ്ട് റിട്ട. എസ്.പി കെ.കൈലാസ് നാഥ്, ജനറൽ സെക്രട്ടറി എസ്.രാധാമണിഅമ്മ, വർക്കിംഗ് പ്രസിഡണ്ട് കൂക്കൾ ബാലകൃഷ്ണൻ, ട്രഷറർ മോഹനൻ കണ്ണങ്കര, ദേശീയ ട്രഷറർ എം.വി.ജി നായർ, ദേശീയ വൈസ് പ്രസിഡണ്ടുമാരായ രാജു കെ.തോമസ്, പ്രദീപ്കുമാർ, ദേശീയ സെക്രട്ടറി കെ.വി.സതീശൻ,  ഹെൽത്ത് സെൽ സംസ്ഥാന സെക്രട്ടറി ബി.അഷ്റഫ് പ്രസംഗിച്ചു.
അഡ്വ.കെ.വിനോദ്കുമാർ, ജമീല അഹമ്മദ്, ഡോ.ജിപ്സൺ വർഗ്ഗീസ്, വരുൺകുമാർ, നാസർ ചെർക്കളം, മൻസൂർ മല്ലത്ത്, ബാലാമണി ടീച്ചർ, തെരേസ ഫ്രാൻസിസ്, ഹമീദലി മാവിനിക്കട്ട, ഷാഫി കല്ലുവളപ്പിൽ, അബ്ദുല്ല ആലൂർ, മഹമ്മൂദ് കൈകമ്പ, യശോധ ടീച്ചർ, ശരീഫ് മുഗു, ഇബ്രാഹിം പാലാട്ട്, കെ.എഫ്.ഇഖ്ബാൽ ഉപ്പള, ഡോ.വിനയൻ, സി.സുകുമാരൻ മാസ്റ്റർ, എ.വൽസല, ജി.നാരായണൻ കടപ്പുറം സംബന്ധിച്ചു.
സംഘടനയുടെ സാംസ്ക്കാരിക വിഭാഗം അവതരിപ്പിച്ച ചാക്യാർകൂത്തും, നാടൻ പാട്ടും, മാലിക്ദീനാർ നഴ്സിംഗ് വിദ്യാർത്ഥിനികളുടെ അറബി ഡാൻസും വേദിയിൽ അരങ്ങേറി.
യാത്ര വിവിധ ജില്ലകളുടെ പര്യടനത്തിന് ശേഷം ഏപ്രിൽ 12ന് തിരുവനന്തപുരത്ത് സമാപ്പിക്കും.


keyword : HRPM-rights-protection-journey-started-from-Kasaragod