ജനപ്രീതി നേടി ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ “ഹെൽത്തി ഫ്രൈഡേ”


ദുബായ്, (ഏപ്രിൽ 28, 2019, www.kumblavartha.com) ● ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി  കറാമ ബ്ലൂ ബെൽ മെഡിക്കൽ  സഹകരിച്ചു നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ‘ ഹെൽത്തി  ഫ്രൈഡേ ‘ ഏറെ ജനപ്രീതി   നേടി. 
സാധാരണക്കാരന്റെ ഇൻഷുറൻസ് വഴി പോലും ചെയ്യാൻ ഒരുപാട് അനുമതികൾ എടുക്കേണ്ട പല മെഡിക്കൽ ടെസ്റ്റുകളും സൗജന്യമായാണ് ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഹെൽത്തി ഫ്രൈഡേ മെഡിക്കൽ ക്യാമ്പ് വഴി ബ്ലൂ ബെൽ മെഡിക്കൽ സെന്റർ   ജനങ്ങൾക് നൽകിയത്. 

ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേലിന്റെ അധ്യക്ഷതയിൽ പരിപാടിയുടെ ഉത്ഘാടനം ദുബായ് കെ എം സി സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഹനീഫ് ചെർക്കള നിർവഹിച്ചു. ബ്ലൂ ബെൽ മെഡിക്കൽ സെന്റെരിനുള്ള കെ എം സി സി യുടെ     മൊമെന്റോ ദുബായ് കെ എം സി സി സംസ്ഥാന ജെനെറൽ സെക്രട്ടറി മുസ്തഫ വേങ്ങര ബ്ലൂ ബെൽ മെഡിക്കൽ സെന്റർ  എം ഡി രാജേഷിനു കൈമാറി. കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി , ജില്ലാ ഭാരവാഹികളായ ഫൈസൽ മുഹ്‌സിൻ , അഷ്‌റഫ് പാവൂർ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. സിദ്ദിഖ് ചൗക്കി  സ്വാഗതവും സഫ്‌വാൻ അണങ്കൂർ  നന്ദിയും പറഞ്ഞു. 

ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ സുബൈർ അബ്ദുല്ല, കരീം എ കെ , ഷാഫി ഖാസിവളപ്പിൽ, മുനീഫ് ബദിയടുക്ക, സുഹൈൽ കോപ്പ ബ്ലൂ ബെൽ മെഡിക്കൽ സെന്റർ സ്റ്റാഫ് അംഗങ്ങളായ അബ്ദുല്ല ബേക്കൽ രഞ്ജിത്ത് , റോബിൻ , ബിന്ദു, ഡോക്ടർ സഹീർ , ഡോക്ടർ സമീർ  തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
keyword : Gained-popularity-Dubai-KMCC-Kasaragod-Mandalam-Committee-Healthy-Friday