മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ പ​രി​ശോ​ധി​ച്ചു; തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ന് സ​സ്പെ​ൻ​ഷ​ൻ


ഭു​വ​നേ​ശ്വ​ർ, ഏപ്രിൽ 18 , 2019 ● കുമ്പളവാർത്ത.കോം : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ നി​രീ​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഒ​ഡീ​ഷ​യി​ലെ സം​ബാ​ൽ​പു​ർ മ​ണ്ഡ​ല​ത്തി​ലെ നി​രീ​ക്ഷ​ൻ മു​ഹ​മ്മ​ദ് മൊ​ഹ്സി​നെ​തി​രേ​യാ​ണ് ക​മ്മീ​ഷ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി.

മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി​യെ​ന്നു ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ അ​റി​യി​ച്ചു. എ​സ്പി​ജി സു​ര​ക്ഷ​യു​ള്ള​വ​ർ​ക്കാ​യു​ള്ള മാ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കെ​തി​രാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ന​ട​പ​ടി​യെ​ന്നും സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

സം​ബാ​ൽ​പൂ​രി​ൽ ബി​ജെ​പി റാ​ലി​ക്കെ​ത്തി​യ മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​താ​യി ഒ​ഡീ​ഷ​യി​ലെ ബി​ജെ​പി പ്ര​തി​നി​ധി സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ മൊ​ഹ്സി​ൻ എ​ന്തു റോ​ളാ​ണ് പ​രി​ശോ​ധ​ന​യി​ൽ വ​ഹി​ച്ച​തെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ല്ല. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണു മൊ​ഹ്സി​ൻ. ഇ​ദ്ദേ​ഹം ഉ​ത്ത​ര​വി​നോ​ടു പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 

മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ഒ​രു ഡെ​പ്യൂ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സം​ബാ​ൽ​പൂ​രി​ലെ​ത്തി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​മാ​യും ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ശു​ഭം സ​ക്സേ​ന​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് ന​ട​പ​ടി ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​ത്. സം​ഭ​വ​ത്തോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​തേ​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

സു​താ​ര്യ​വും സു​ഗ​മ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്കാ​യാ​ണ് ക​മ്മീ​ഷ​ൻ പൊ​തു നി​രീ​ക്ഷ​ക​രെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ർ സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രി​ക്കും. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് ഇ​വ​രെ നി​യ​മി​ക്കു​ന്ന​ത്. ഇ​വ​രെ നീ​ക്കാ​ൻ സം​സ്ഥാ​ന​ത്തെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്ക് അ​ധി​കാ​ര​മി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം സം​ബാ​ൽ​പൂ​രി​ലെ​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ ഹെ​ലി​കോ​പ്റ്റ​റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ന്ത്രി അ​ധി​ക്ഷേ​പി​ക്കു​ന്ന വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. മോ​ദി​യു​ടെ റാ​ലി​ക്കു തൊ​ട്ടു​മു​ന്പാ​ണ് കേ​ന്ദ്ര​മ​ന്ത്രി സം​ബാ​ൽ​പൂ​രി​ലെ​ത്തി​യ​ത്. ഇ​തേ​ദി​വ​സം ത​ന്നെ ത​ന്‍റെ ഹെ​ലി​കോ​പ്റ്റ​റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി സ്വാ​ഗ​തം ചെ​യ്തി​രു​ന്നു.
keyword : Election-officer-checked-PMs-helicopted-Suspended-within-hours