ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ഥി


ന്യൂ ഡല്‍ഹി, (ഏപ്രിൽ 23 2019, www.kumblavartha.com) ● ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ബി ജെ പി ക്ക് മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ സ്ഥാനാര്‍ഥി. ഈസ്റ്റ് ഡല്‍ഹിയിലാണ് ഗംഭീറിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഗൗതം ഗംഭീര്‍ കഴിഞ്ഞ മാസം ബിജെപിയില്‍ അംഗത്വമെടുത്തിരുന്നു. ഡല്‍ഹിയിലെ രാജേന്ദ്രനഗര്‍ സ്വദേശിയാണ് ഗംഭീര്‍.
keyword : Cricket-player-Gautam-Gambhir-BJP-candidate-Delhi