ചട്ടഞ്ചാലിൽ പോളിംഗിനിടെ സംഘർഷം; രണ്ടു പേർക്ക് കുത്തേറ്റു


കാസര്‍കോട്: (ഏപ്രിൽ 23 2019, www.kumblavartha.com) ● കള്ളവോട്ട് തടയാനുള്ള ശ്രമത്തിനിടെ രണ്ട് പേര്‍ക്ക് കുത്തേറ്റു. ചട്ടഞ്ചാല്‍ തെക്കില്‍ സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് അക്രമമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന്റെ പേരിലാണ് ആക്രമിച്ചും കുത്തിയും പരിക്കേല്‍പ്പിച്ചതെന്നാണ് പരാതി.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍ (38), യുഡിഎഫ് ബൂത്ത് ഏജന്റ് അബ്ദുല്‍ ഖാദര്‍ മല്ലം, പ്രവാസി കോണ്‍ഗ്രസ് ചെമനാട് മണ്ഡലം പ്രസിഡന്റും തെക്കിലിലെ സി മൊയ്തീന്‍കുട്ടിയുടെ മകനുമായ ജലീല്‍ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അബ്ദുല്‍ ഖാദര്‍ മല്ലത്തിനും ജലീലിനുമാണ് കുത്തേറ്റത്. വയറിനും കൈക്കും പരിക്കേറ്റ ഇവരെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അയിടന്തിര ശസ്ത്രക്രിയയ്ക്കായി കാസര്‍കോട് കിംസ് ആശുപത്രിയിലേക്കും മാറ്റി.

സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് ആശുപത്രിയിലുള്ളവര്‍ പറഞ്ഞു.
keyword : Clashes-polling-Two-people-stabbed