സിറ്റിസൻ ഫൈവ്‌സ് ഫുട്ബോൾ : സർവാൻസ്‌ ചൗക്കി ജേതാക്കൾ


മൊഗ്രാൽ, (ഏപ്രിൽ 27, 2019, www.kumblavartha.com) ● സിറ്റിസൻ ആർട്സ് & സ്പോർട്സ് ക്ലബ് മൊഗ്രാൽ കടവത്തിന്റെ ആഭിമുഖ്യത്തിൽ ആവേശത്തിന്റെ അലകൾ തീർത്ത് നടന്ന ജില്ലാ തല ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു.  ജില്ലയിലെ മികച്ച 24 ടീമുകൾ മാറ്റുരച്ച സോക്കർ മാമാങ്കം കളി മികവ് കൊണ്ട് ആകർഷണീയമായി മാറി.
വാശിയേറിയ ഫൈനൽ മത്സരത്തിൽ 4G ഹബ് കൊപ്പളത്തെ  ടൈബ്രെക്കറിൽ പരാജയപ്പെടുത്തികൊണ്ട് സർവാൻസ്‌ ചൗക്കി ജേതാക്കളായി.
വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ ട്രോഫിയും ക്യാഷ് അവാർഡും വിതരണം ചെയ്തു. ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർ, മികച്ച ഡിഫൻഡർ, മികച്ച ഫോർവേഡ്‌,  മികച്ച താരം,  മികച്ച ടീം എന്നിവർക്ക് പ്രത്യേക ഉപഹാരം സമ്മാനിച്ചു. മംഗലാപുരം യൂണിവേഴ്സിറ്റി ഫുട്ബാൾ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട സിറ്റിസൻ ക്ലബ് ക്യാപ്റ്റൻ  ശിഹാബ് കടവത്ത്, അണ്ടർ 13 ഐ-ലീഗിൽ മംഗളൂരു എഫ്.സിക്ക്  വേണ്ടി ജഴ്‌സിയണിഞ്ഞ ക്ലബ് അംഗങ്ങളായ  മുഹമ്മദ് റയീസ്,  സൽമാനുൽ ഫാരിസ് എന്നിവരെ  ഉപഹാരം നൽകി അനുമോദിച്ചു.
കുത്തിരിപ്പ് മുഹമ്മദ്,  ടി എം ഷുഹൈബ്,  അൻവർ  അഹ്‌മദ്‌ എസ്, പ്രസിഡണ്ട്  മുഹമ്മദ്, മുഹമ്മദ് കുമ്പള അക്കാഡമി,  സി.എച്ച് ഖാദർ,മജീദ് ഫുജൈറ,  യു എം അമീൻ,  ബദ്റു സ്പോർട്സ് ലാന്റ്,  അബ്ദുല്ല കെ ടി  പ്രസംഗിച്ചു. മുൻ പ്രസിഡന്റ് ടി.കെ അൻവർ സമ്മാനദാന ചടങ്ങ് നിയന്ത്രിച്ചു. ക്ലബ് പ്രസിഡന്റ് ഖലീൽ എം സ്വാഗതവും സെക്രട്ടറി അനസ് കെ.കെ നന്ദിയും പറഞ്ഞു.
keyword : Citizen-Fives-Football-Sarvanes-Chawki-wins