വീണ്ടും ക്രൂരത ; മദ്യലഹരിയിൽ പിതാവ് എട്ടു വയസുകാരിയെ നിലത്തെറിഞ്ഞു


കണ്ണൂര്‍, ഏപ്രിൽ 19 , 2019 ● കുമ്പളവാർത്ത.കോം : ആലുവയില്‍ അമ്മയുടെ ക്രൂരമര്‍ദനത്തിനിരയായി മൂന്നു വയസുകാരന്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്നേ സമാനമായ മറ്റൊരു സംഭവം കണ്ണൂരിലും. കണ്ണൂരിലെ അഴീക്കോട്ട് കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
നീര്‍ക്കടവ് സ്വദേശി രാജേഷിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ രാജേഷ് എട്ട് വയസുകാരിയായ മകളെ എടുത്ത് നിലത്തെറിയുകയും 12 വയസുള്ള മകന്റെ കൈ പിടിച്ച് തിരിക്കുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.
സംഭവത്തില്‍ കുട്ടികളുടെ അമ്മയില്‍ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിക്കെതിരെ വധശ്രമം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
keyword : Again-cruelty-alcoholism-Father-eight-year-old-girl-Thrashed