ശിവരാത്രി ആഘോഷങ്ങളുടെ മറവിൽ ഇച്ചിലമ്പാടിയിൽ പരക്കെ സാമൂഹിക വിരുദ്ധരുടെ ആക്രമണം


കുമ്പള, മാർച്ച് 5 , 2019 ●കുമ്പളവാർത്ത.കോം :  ശിവരാത്രി ആഘോഷങ്ങളുടെ മറവിൽ  ഇച്ചിലമ്പാടി വില്ലേജിലെ  കളത്തൂർ, ചെക്ക് പോസ്റ്റ് ഭാഗങ്ങളിൽ പരക്കെ  സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം.
കടകളുടെ വരാന്തകളിൽ സൂക്ഷിച്ച ഒഴിഞ്ഞ സോഡ കുപ്പികളും ബോക്സുകളും റോഡിലെറിഞ്ഞ് പൊട്ടിച്ചു. ചില കടകളുടെ ബോഡ് വലിച്ചു കീറുകയും ചിലത്ത് ഇളക്കിക്കൊണ്ട് പോവുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
കളത്തൂരിലെ മഹമൂദിന്റെ പലചരക്ക് കടയുടെ പുറത്ത് വരാന്തയിൽ സൂക്ഷിച്ചിരുന്ന ഇരുന്നൂറോളം സോഡ കുപ്പികളാണ് റോഡിലെറിഞ്ഞ് ഉടച്ചത്. വിവരമറിഞ്ഞ് കുമ്പളയിൽ നിന്നും പൊലീസ് എത്തി സ്ഥലം പരിശോധിച്ചു. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
keyword : widely-anti-socials-attacks-veil-of-Shivratri-celebrations-in-ichilangod