ഉളുവാർ മഖാം ഉറൂസ് ബുധനാഴ്ച തുടങ്ങും


കുമ്പള, മാർച്ച് 24 , 2019 ●കുമ്പളവാർത്ത.കോം : ഉളുവാറിൽ മാപ്പെട്ടുകിടക്കുന്ന അസ്സയ്യിദ് ഇസ്മാഈൽ അൽ ബുഖാരി തങ്ങളുടെ പേരിൽ  മൂന്നുവർഷത്തിലൊരിക്കൽ കഴിച്ചു വരാറുള്ള  മഖാം ഉറൂസ് മാർച്ച് 27 മുതൽ ഏപ്രിൽ 6 വരെ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ബുധനാഴ്ച രാവിലെ പത്തു മണിക്ക് കുമ്പോൽ കെ എസ് ആറ്റക്കോയ തങ്ങൾ പതാക ഉയർത്തും. രാത്രി 7.30 ന് എം. അലിക്കുഞ്ഞി മുസ്ലിയാർ ജ്ഘാടനം ചെയ്യും. സയ്യിദ് കെ എസ് ജാഫർ തങ്ങൾ കുമ്പോൽ അധ്യക്ഷത വഹിക്കും. സുബൈർ ലത്വീഫി പാണ്ടിക്കാട് മുഖ്യ പ്രഭാഷണം നടത്തും. തുടർന്നുള്ള രാത്രികളിൽ സുപ്രസിദ്ധ പ്രഭാഷകരായ ഹാഫിള് ആഷിഖ് ഇബ്രാഹിം അമ്മിനിക്കാട്, സിംസാറുൽ ഹഖ് ഹുദവി, അബ്ദുൽ റഹിമാൻ സഖാഫി പേരോട്, നൗഫൽ സഖാഫി കളസ, ശാക്കിർ ബാഖവി മമ്പാട്, മുഹമ്മദ് ശമീം തങ്ങൾ കുമ്പോൽ, ശിഹാബുദ്ദീൻ അമാനി മൂവാറ്റുപ്പുഴ, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ,  ഡോ. ജലീൽദാരിമി കറ്റ്യേരി, ഇബ്രാഹിം മുസ്ലിയാർ ബേക്കൽ, ഇബ്രാഹിം സഖാഫി കർണൂർ, ഇബ്രാഹിം മദനി ജാൽസൂർ, ഹുസൈൻ സഖാഫി നാരമ്പാടി, അബ്ദുൽ റഹ്മാൻ മദനി, ഇസ്മായിൽ സഖാഫി, ലത്വീഫ് മുസ്ലിയാർ, യൂസുഫ് സഖാഫി, സിദ്ദീഖ് സഖാഫി, ഗഫൂർ സഅദി തുടങ്ങിയവർ സംബന്ധിക്കും.
ഏപ്രിൽ 5 ന് രാത്രി 7.30 ന് സമാപന പൊതുമ്മേളനം കാസറഗോഡ് സംയുക്ത ഖാദി പ്രൊഫ. അധ്യക്ഷതയിൽ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സ്വലാഹുദ്ദീൻ ഫൈസി വെന്നിയൂർ മുഖ്യ പ്രഭാഷണം നടത്തും. ഏപ്രിൽ 6 ന് രാവിലെ 8 മണിക്ക് നടക്കുന്ന മൗലീദ് പാരായണത്തിന് സയ്യിദ് കെ എസ് അലി തങ്ങൾ കുമ്പോൽ നേതൃത്വം നൽകും. തുടർന്ന് അന്നദാനം നടക്കും.
വാർത്ത സമ്മേളനത്തിൽ ഉറൂസ് കമ്മിറ്റി ചെയർമാൻ കെ ബി അബൂബക്കർ, കൺവീനർ അബ്ദുല്ല എം, ജോയിന്റ് കൺവീനർ അബ്ദുൽ ലത്തീഫ് എ ബി, യൂസുഫ് ഉളുവാർ, യു.കെ ഖാലിദ്, ജമാഅത്ത് സെക്രട്ടറി മുഹമ്മദ് കുഞ്ഞി യു എ എന്നിവർ സംബന്ധിച്ചു.
keyword : uluvar-makham-uroos-starts-wednesday