ഉളുവാർ മഖാം ഉറൂസിന് നാളെ തുടക്കം; സൗഹാർദ്ദ കവാടം തുറന്നു


കുമ്പള, മാർച്ച് 26 , 2019 ●കുമ്പളവാർത്ത.കോം : ഉളുവാർ മഖാം ഉറൂസിന് നാളെ തുടക്കമാവും. ഇതോടനുബന്ധിച്ച് തിങ്കളാഴ്ച പൂക്കട്ടയിൽ സൗഹാർദ കവാടം  തുറന്നു. നാളെ  തുടങ്ങുന്ന ഉളുവാർ മഖാം ഉറൂസിനും ഏപ്രിൽ നാലിന് തുടങ്ങുന്ന അമ്പിലടുക്ക ശ്രീ പൂ മാണി കിന്നി മാണി ക്ഷേത്രോൽസവത്തിനും സ്വാഗതം  അരുളുന്ന കവാടമാണ് തിങ്കളാഴ്ച പൂക്കട്ടയിൽ ഉയർത്തിയത്. ഏപ്രിൽ 6 നാണ് ഉളുവാർ മഖാം ഉറൂസ് സമാപിക്കുന്നത്. രണ്ട് പരിപാടികളും ഒരുമിച്ച് വരുന്നതിനാൽ ഉറൂസ് കമ്മിറ്റി അമ്പലക്കമ്മിറ്റിയുമായി ചർച്ച നടത്തി സംയുക്തമായ കവാടം നിർമ്മിക്കാൻ  തീരുമാനമെടുക്കുകയായിരുന്നു. 
വർഗീയ രാഷ്ട്രീയങ്ങൾക്കപ്പുറത്ത് സൗഹാർദ്ദത്തിന്റെ ഒരു പുതിയ ബന്ധം  തുന്നിച്ചേർക്കാൻ ഉറൂസ് കമ്മിറ്റിയും  അമ്പലക്കമ്മിറ്റിയും മുൻകൈയ്യെടുത്തത്  പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ജാതി മത ഭേദമന്യേ ആയിരങ്ങളാണ് ഓരോ ഉറൂസിനും ഉളുവാറിലെത്തുന്നത്.

keyword : uluvar-makham-uroos-starts-tommorow