ഓൺലൈനിലൂടെ ഉള്ളാൾ സ്വദേശിനിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസ്. രണ്ട് മണിപ്പൂർ സ്വദേശികൾക്ക് ജയിൽ ശിക്ഷ


മംഗളൂരു, മാർച്ച് 29 , 2019 ●കുമ്പളവാർത്ത.കോം : ഉള്ളാൾ സ്വദേശിനിയെ ഓൺലൈൻ തട്ടിപ്പിനിരയാക്കിയ കേസിൽ പ്രതികളായ രണ്ട് മണിപ്പൂർ സ്വദേശികൾക്ക് മംഗളുരു കോടതി ജയിൽ ശിക്ഷ വിധിച്ചു. ഐസ് വാൾ സ്വദേശി ലാൽ തൻ മവിയ (36), കുക് ബോയ് (31) എന്നിവർക്കാണ് കോടതി ഒരു വർഷവും ഒമ്പത് മാസവും തടവിന് വിധിച്ചത്.
ഉള്ളാൾ സ്വദേശിയായ വയലറ്റ് ഡിസൂസ എന്ന വീട്ടമ്മയെ ലണ്ടനിലുള്ള സുഹൃത്ത് മുഖേന പ്രതികൾ ലക്ഷങ്ങൾ തട്ടിയത്. കോടികൾ വിലയുള്ള പാർസൽ വന്നിട്ടുണ്ടെന്നും അത് ക്ലിയർ ചെയ്ത് കിട്ടുന്നതിന് ഇരുപത്തി ഒന്ന് ലക്ഷം രൂപ വിദേശ കറൻസിയായി നൽകണമെന്നും ഇവർ ആവശ്യപ്പെടുകയായിരുന്നു, എന്നാൽ പണം കൈപ്പറ്റിയതിന് ശേഷം താൻ പറ്റിക്കപ്പെട്ടതായി മനസ്സിലാക്കിയ ഡിസൂസ പരാതി നൽകുകയായിരുന്നു. അന്വഷണത്തിൽ  പ്രതികൾ ഡൽഹിയിൽ 2017 ജൂണിൽ  പിടിയിലായി.
keyword : two-manipoor-natives-jail-case-lakhs-online-from-ullal-native