കുമ്പളയിൽ രണ്ടു കുട്ടികൾ സൂര്യാതപമേറ്റ് ആശുപത്രിയിൽ


കുമ്പള, മാർച്ച് 31 , 2019 ●കുമ്പളവാർത്ത.കോം : കുമ്പളയിൽ രണ്ട് കുട്ടികൾക്ക് സൂര്യാതപമേറ്റു. നായിക്കാവിലെ വിനീഷിന്റെ മക്കളായ ശൈലേഷ്, ആതിര എന്നിവർക്കാണ് സൂര്യാതപമേറ്റ് ശരീരത്തിൽ പൊള്ളലുണ്ടായത്. കണ്ണൂർ ജി.എൽ. പി സ്കൂളിലെ വിദ്യാർഥികളായ ഇവർ സ്കൂളിലെ വാർഷികാലോ ഷ പരിപാടി കഴിഞ്ഞ് നായിക്കാപ്പിലെത്തിയപ്പോഴാണ് ഇവർക്ക് ചുമരിലും കൈയിലും പൊള്ളലേക്കു കയും ചർമ്മത്തിൽ കുമിളകളും ചുവന്ന തട്ടിപ്പും ഉണ്ടാവുകയും ചെയ്തു. കുമ്പള സാമുഹികാശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് സൂര്യാതപമാണെന്ന് ഡോകടർമാർ സ്ഥിരീകരിച്ചു.
keyword : two-childrens-hospital-Sunburn