ടോപ്ഗ്രേഡ് ട്യൂഷൻ സെന്ററിൽ സി ബി എസ് ഇ പത്താംതരം ട്യൂഷൻ ക്ലാസുകൾ ബുധനാഴ്ച മുതൽകുമ്പള, മാർച്ച് 18 , 2019 ●കുമ്പളവാർത്ത.കോം : എസ്സെൽ എജുക്കേഷൻസിനു കീഴിൽ കുമ്പള ബസ് സ്റ്റാന്റിനടുത്ത് മീപ്പിരി സെന്ററിൽ പ്രവർത്തിക്കുന്ന ടോപ്ഗ്രേഡ് ട്യൂഷൻ സെൻററിൽ 2019 -20 അധ്യയന വർഷത്തേക്കുള്ള സി ബി എസ് ഇ പത്താംതരം ട്യൂഷൻ ക്ലാസുകൾ ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഉപരിപഠന രംഗത്ത് അനുദിനം വർദ്ധിച്ചു വരുന്ന മത്സരങ്ങളെ അതിജയിച്ച് സാധാരണക്കാരായ വിദ്യാർത്ഥികൾക്കും ഉയർന്ന ഗ്രേഡുകളും സ്കോറുകളും നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന് മേലധികാരികൾ പറഞ്ഞു.


സാധാരണ വിദ്യാഭ്യാസത്തോടൊപ്പം വളർന്നു വരുന്ന സാങ്കേതിക വിജ്ഞാനവും നൽകി സമയനിഷ്ഠയും, ചിട്ടയും പാലിച്ചുകൊണ്ടാണ് പഠനം.
മാത്സ്, സയൻസ്, ഹിന്ദി, സോഷ്യൽ വിഷയങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ടാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 9747750 237; 9809800255 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
keyword : top-grade-tution-center-cbsc-tenth-tution-class-starts-wednesday