ടോം വടക്കന്‍ ബിജെപിയില്‍; കോണ്‍ഗ്രസ് വിട്ടത് പുല്‍വാമ നിലപാടില്‍ പ്രതിഷേധിച്ച്‌


ന്യൂഡൽഹി, മാർച്ച് 14 , 2019 ●കുമ്പളവാർത്ത.കോം : എഐസിസി മുൻ വക്താവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു. പുൽവാമ ആക്രമണത്തിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് നടപടി. പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടും ആകർഷിച്ചുവെന്നും ടോം വടക്കൻ വ്യക്തമാക്കി. രാജ്യത്തിനെതിരായ നിലപാട് സ്വീകരിച്ചാൽ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലാണ് ടോം വടക്കനെ ബിജെപിയിലേക്കു സ്വീകരിച്ചത്.
കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് വാർത്താസമ്മേളനത്തിനുശേഷം രവിശങ്കർ പ്രസാദ് പറഞ്ഞു. അതേസമയം, ടോം വടക്കൻ കേരളത്തിൽ മൽസരിക്കുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
തൃശൂർ സ്വദേശിയായ ടോം വടക്കൻ വർഷങ്ങളായി ഡൽഹി കേന്ദ്രീകരിച്ച് കോൺഗ്രസ് വക്താവായി പ്രവർത്തിച്ചുവരികയായിരുന്നു. പാർട്ടിയെ പ്രതിനിധീകരിച്ച് ദേശീയ വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ പങ്കെടുത്തിരുന്നത് വടക്കനായിരുന്നു. മുൻ എഐസിസി ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം.
keyword : tom-vadakkan-in-bjp-left-of-congress-Protest-against-the-pulwama-stance
2:14