കർണ്ണാടകയിൽ മൂന്ന് ബി. ജെ.പി. എം. എൽ എ മാർ കോൺഗ്രസിൽ ?മംഗളുരു, മാർച്ച് 16 , 2019 ●കുമ്പളവാർത്ത.കോം : കർണ്ണാടകയിൽ മൂന്ന് ബി.ജെ.പി. എം.എൽ എ മാർ കോൺഗ്രസിലേക്ക്. കോൺഗ്രസ് വിട്ട് ബി.ജെ.പി. യിലെത്തിയ ഉമേഷ് ജാദവിന് പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നൽകുന്ന തിൽ പ്രതിഷേധിച്ചാണ് ഇവർ പാർട്ടി വിടുന്നത്.
എം.എൽ എ മാരായ കെ.ബി. ഷാനപ്പ, ബാബു റാവു ചൗഹാൻ , ശ്യാമറാവു പ്യാട്ടി എന്നിവരാന്ന് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേരാനൊരുങ്ങുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങൾ സ്ഥാനാർഥിയെ സംബന്ധിച്ച് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ ഇപ്പോൾ ഏകപക്ഷീയമായി ജാദവിന്റെ പേരാണ് കൽ ബുർഗി മണ്ഡലത്തിൽ നിന്ന് ഉള്ളത്. യാതൊരു ചർച്ചയും കൂടാതെയുള്ള ഈ തീരുമാനം തികച്ചും നിരാശാ ജനകമാണ്. മുതിർന്ന നേതാവായ ശ്യാമറാവു ഒരു ചാനലിനോട് പറഞ്ഞു. ഇനിയും ചില എം.എൽ എ മാർ ബി ജെ പി വിടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശിക നേതൃത്വത്തോട് ആലോചിക്കാതെയാണ് നേതൃത്വം ജാദവിന് ടിക്കറ്റ് നൽകാൻ തീരുമാനിച്ചതെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. എതിർത്ത് നിൽക്കുന്ന എം എൽ എ മാർ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് മല്ലികാർജുന ഖാർഗെയുമായി ബന്ധപ്പെട്ടതായും താമസിയാതെ കോൺഗ്രസിൽ ചേരുമെന്നുമാണ് ബംഗളൂരിൽ നിന്നുള്ള വാർത്തകൾ.

keyword : three-bjp-mla-in-congress-at-karnataka