താഴെ കൊടിയമ്മ, ചത്രം പള്ളം ജംഗ്ഷനുകളിൽ വെള്ളിവെളിച്ചം; മിനിമാസ്റ്റ് ലൈറ്റുകൾ നാടിന് സമർപ്പിച്ചു


കൊടിയമ്മ, മാർച്ച് 3 , 2019 ●കുമ്പളവാർത്ത.കോം : താഴെ കൊടിയമ്മ, ചത്രം പള്ളം ജംഗ്ഷനുകളിൽ വെള്ളി വെളിച്ചമേകി മിനിമാസ്റ്റ് ലൈറ്റുകൾ മിഴി തുറന്നു. കുമ്പള ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലൈറ്റുകൾ സ്ഥാപിച്ചത്. പ്രസിഡണ്ട് കെ എൽ പുരണ്ട രീ കാ ക്ഷ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗീത ഷെട്ടി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ അഷ്റഫ് കൊടിയമ്മ, മുസ്ലിം ലീഗ് കൊടിയമ്മ വാർഡ് പ്രസിഡന്റ് ഐ കെ അബ്ദുല്ല കുഞ്ഞി, കെ മമ്മാലി, അബ്ബാസലി കെ ,ഊജാർ വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സഹീർ അബ്ബാസ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ലോകനാഥ് ഷെട്ടി,മുസ്ലിം ലീഗ് കൊടിയമ്മ വാർഡ് വൈസ് പ്രസിഡന്റ് ബി കെ അബ്ദുല്ല ഹാജി താഴെ, അബൂബക്കർ പുതിയ പുര, അബ്ദുൽ റഹ്മാൻ കുതിരക്കണ്ടം, സിദ്ധീഖ് എം എച്ച് , ഹസൈനാർ കുതിരക്കണ്ടം,  റഷീദ്  കെ, അൻസാർ കെ കെ ,ഇബ്രാഹിം സേട്ടു, ഇബ്രാഹിം ചോനമ്പാടി, മുഹമ്മദ് താഴെ, ഇബ്രാഹിം താഴെ, ഹമീദ് ചത്രം പള്ളം, ലത്തീഫ് താഴെ, സാദിഖ് സ്റ്റിച്ച് വേൾഡ്, ഹൈദറലി പി എച്ച്, സഫ്വാൻ യു. എ  തുടങ്ങിയവർ സംബന്ധിച്ചു.
keyword : thazhe-kodiyamma-chathram-pallam-junction-vellivelicham-minimest-lights-submitted