ന്യൂസിലാന്റില്‍ ജുമുഅയ്ക്കിടെ ഇസ്ലാം വിരുദ്ധ ഭീകരന്റെ വെടിവയ്പ്പ്: മരണം 50 കവിഞ്ഞു
ക്രിസ്റ്റ്ചര്‍ച്ച്, മാർച്ച് 15 , 2019 ●കുമ്പളവാർത്ത.കോം : ന്യൂസിലാന്റിലെ ക്രിസ്റ്റചര്‍ച്ചില്‍ ജുമുഅ നിസ്‌കാരത്തിനിടെ രണ്ടു പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി ജസിന്ദ ആര്‍ഡണ്‍ അറിയിച്ചു. ആസ്‌ത്രേലിയന്‍ ഭീകരനാണ് യൂട്യൂബിലും ഫെയ്‌സ്ബുക്കിലും ലൈവ് നല്‍കി പള്ളികളില്‍ കയറി വെടിയുതിര്‍ത്തത്.
തീവ്ര വലതുപക്ഷക്കാരനായ ഭീകരന്‍ ആസ്‌ത്രേലിയന്‍ പൗരനാണെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും സ്ഥിരീകരിച്ചു.കാറില്‍ ആയുധങ്ങളുമായി വരുന്നതും ഇയാള്‍ എത്തുന്നതും ആയുധങ്ങള്‍ എടുക്കുന്നതും പിന്നീട് പള്ളിക്കകത്ത് കയറി തുരുതുരാ വെടിയുതിര്‍ക്കുന്നതും എല്ലാം ലൈവായി നല്‍കിയിരുന്നു.

സമീപത്തെ ഗാര്‍ഡനില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഉണ്ടായിരുന്നു. ഇവരെയെല്ലാം പിന്നീട് സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി.


കൊല്ലപ്പെട്ട 40 പേരില്‍ 30 പേര്‍ അല്‍ നൂര്‍ മസ്ജിദിലും പത്തു പേര്‍ ലിന്‍വുഡ് മസ്ജിദിലുമാണ്.


‘ഇതൊരു തീവ്രവാദ ആക്രമണമാണ്’

ഇതിനെ തീവ്രവാദ ആക്രമണമെന്നല്ലാതെ മറ്റൊന്നും പറയാനാവില്ലെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി പ്രതികരിച്ചു. ഇത് ന്യൂസിലാന്റിന്റെ കറുത്ത ദിനമാണെന്നും അവര്‍ പറഞ്ഞു.
keyword : terrorist-attack-in-muslim-mosque-in-new-zeland-50-killed