കുമ്പളയിൽ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നര വയസുകാരിക്ക് സൂര്യാഘാതമേറ്റു


കുമ്പള, മാർച്ച് 24 , 2019 ●കുമ്പളവാർത്ത.കോം : കുമ്പളയിൽ മുറ്റത്ത് കളിക്കുകയായിരുന്ന മൂന്നര വയസുകാരിക്ക് സൂര്യാഘാതമേറ്റു.
കുമ്പള ടൗണിൽ ബേക്കറി നടത്തി വരുന്ന ബഷീറിന്റെ മകൾ മർവയ്ക്കാണ് സൂര്യാഘാതമേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെ ബദിയടുക്ക റോഡിൽ പെട്രോൾ പമ്പിന് പിറകുവശത്തെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് സംഭവം. സഹോദരി സഫയോടൊപ്പം കളിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് കുഞ്ഞ് അലറിക്കരയുകയും വീട്ടുകാർ അകത്ത് കൊണ്ടുപോയി പരിശോധിച്ചപ്പോൾ കൈത്തണ്ടയിൽ പൊള്ളലേറ്റ പാടുകൾ കാണപ്പെടുകയുമായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കുട്ടി സുഖം പ്രാപിച്ച് വരികയാണ്.
keyword :  sunburned-three-and-half-year-old-girl-playing-in-the-yard-in-kumbla