കൂട്ടുകാരോടപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
മുള്ളേരിയ, മാർച്ച് 17 , 2019 ●കുമ്പളവാർത്ത.കോം : കൂട്ടുകാരോടപ്പം പയസ്വിനി പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ദേലംപാടി പഞ്ചായത്തിലെ അഡൂർ ബാബയ്യമൂലയിലെ ജനാർദ്ദനന്റേയും പാർവതിയുടേയും മകൻ സ്വർണ്ണജിത്ത് (14) ആണ് മരിച്ചത്. 13ഓളം കൂട്ടുകാരോടപ്പം ഞായറാഴ്ച്ച രാവിലെ 11 മണിയോടെയാണ് പയസ്വനിപുഴയിൽ പള്ളങ്കോട്  ആറാട്ട്കടവിലെ ജലകെട്ടിൽ നീന്താൻ ഇറങ്ങിയത്. കുറെ പേർ ഉണ്ടായിരുന്നതിനാൽ പരസ്പരം ശ്രദ്ധിച്ചിരുന്നില്ല. മൂന്ന് മണിയോടെ നീന്തൽ നിർത്തി കരയ്ക്ക് കയറിയപ്പോഴാണ് സ്വർണ്ണജിത്ത് കൂട്ടിത്തിലില്ലാത്തത് ശ്രദ്ധയിൽപെട്ടത്. കുട്ടികളുടെ നിലവിളികേട്ട് ഓടിയകൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങി. കാസർകോട് നിന്ന് അഗ്നിരക്ഷേസേനയും എത്തി. ആദൂർ പോലീസും രക്ഷപ്രവർത്തിന് നേതൃത്വം കൊടുത്തു. നാല് മണിയോടെ വെള്ളകെട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തി. കാസർകോട് ജനറൽ ആസ്പത്രിയിലേക്ക് മൃതദേഹം പരിശോദനയ്ക്കായി കൊണ്ടുപോയി. പയസ്വിനിപുഴയിൽ നീരൊഴുക്ക് നിലച്ചതിനാൽ പലയിടത്തായി വെള്ളകെട്ടുകൾ മാത്രമേ ഉള്ളൂ. നീന്താനായി എടുത്ത് ചാടിയപ്പോൾ തലക്കോ മറ്റോ പരിക്കേറ്റതിനാൽ രക്ഷപെടാൻ പറ്റാതെ വന്നതെന്ന് കരുതുന്നു. അഡൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് കന്നഡ മീഡിയത്തിലെ വിദ്യാർഥിയാണ്. സഹോദരി: മഹാലക്ഷ്മി (അഞ്ചാം ക്ലാസ് അഡൂർ സ്‌കൂൾ).
keyword : student-drowned-bathing-river-with-friends