നാലര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വോർക്കാടി സ്വദേശിക്ക് ഏഴ് വർഷം കഠിന തടവ്മംഗളുരു, മാർച്ച് 17 , 2019 ●കുമ്പളവാർത്ത.കോം : നാലരവയസുകാരിയെ ടെറസിന് മുകളിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിരയാക്കിയ കേസിലെ പ്രതിക്ക് ഏഴ് വർഷം കഠിന തടവിന് വിധി. മഞ്ചേശ്വരം താലൂക്കിലെ വോർക്കാടി ബബ്റുകൊടിയിലെ അഷ്റഫ്(29) നെയാണ് മംഗളൂരു സെഷൻസ് ആൻറ് പോസ്കോ കോടതി ശിക്ഷിച്ചത്. തടവ് കൂടാതെ 10,000 രൂപ പിഴയടക്കാനും വിധിയായിട്ടുണ്ട്.
2014 ഡിസംബർ 23 നാണ് കേസിനാസ്പദമായ സംഭവം. കേബിൾ ജോലിക്കാരനായ അശ്റഫ് റിപ്പയറിംഗിനായി കുട്ടിയുടെ വീട്ടിൽ എത്തി. ഈ സമയത്ത് ഇയാൾ കുട്ടിയെ ടെറസിന് മുകളിൽ കെട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാണിച്ച് കുട്ടിയുടെ മാതാവ് കൊണാജെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പോലീസ് എസ് ഐ കേസ് റജിസ്റ്റർ ചെയ്ത നടത്തിയ അന്വേഷിച്ച കേസാണ് ഇപ്പോൾ വിധിയായിരിക്കന്നത്. പിഴത്തുകയിൽ 7500 രൂപ എഡനത്തിനിരയായ കുട്ടിക്ക് നൽകണം. പതിനഞ്ചോളം സാക്ഷികളെയാണ് കേസിൽ കോടതി വിചാരണ ചെയ്തത്, ജസ്റ്റിസ് പല്ലവിയാണ് വിധി പ്രസ്താവം നടത്തിയത്.
keyword : seven-years-jail-vorkadi-native-sexually-harassed-4.5-years-girl