കർണാടക ട്രാൻസ്പോർട്ട് ബസിൽ കടത്തുകയായിരുന്ന പാൻമസാലകൾ പിടികൂടിമഞ്ചേശ്വരം, മാർച്ച് 1 , 2019 ●കുമ്പളവാർത്ത.കോം : കര്‍ണ്ണാടക ട്രാൻസ്പോർട്ട് ബസ്സില്‍ കടത്തുകയായിരുന്ന 20 കിലോ പാൻമസാലകൾ മഞ്ചേശ്വരം എക്‌സൈസ് പിടികൂടി. വ്യാഴാഴ്ച വെളുപ്പിന് 6.45 മണിയോടെ മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ വെച്ചാണ് പാൻമസാലകൾ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് കർണാടക ബാഗൽ കോട്ട് സ്വദേശി സലീം പാഷയുടെ പേരിൽ കോട്പ പ്രകാരം കേസ്സെടുത്തു. ഇൻസ്പെക്ടർ സച്ചിദാനന്ദ പ്രിവന്റീവ് ഓഫീസര്‍ ശ്രീനിവാസന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുധീന്ദ്രന്‍ എം പി, സജീവ് വി ശ്രീകാന്ത് എന്നിവര്‍ നേതൃത്വം നൽകി.
keyword : seized-panmasala-smuggled-by-karnataka-transport-bus