സീതാംഗോളി സർക്കാർ ഐ.ടി.ഐയിലെ വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ


ബാഡൂർ, മാർച്ച് 2 , 2019 ●കുമ്പളവാർത്ത.കോം : ബാഡൂരിൽ പ്രവർത്തിക്കുന്ന സർക്കാർ ഐ.ടി.ഐ സീതാംഗോളിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ . ഒന്നര കോടി ചിലവഴിച്ച് പുതിയ കെട്ടിടം നിർമ്മിച്ചിട്ടും അവിടെ പഠിക്കുവാൻ സാധിക്കാതെ പ്രതിസന്ധിയിലാണ് വിദ്യാർത്ഥികൾ . ദിനേശ് ബീഡി ഫാക്ടറിയുടെ വാടക കെട്ടിടത്തിൽ എൺപതോളം കുട്ടികളാണ് പഠിക്കുന്നത്.ഐ.ടി.ഐ വിദ്യാർത്ഥികൾ സ്റ്റാഫ് റൂം അടച്ച് അദ്ധ്യാപകരെ പുറത്താക്കിയാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
2010 ലാണ് സർക്കാർ ഐ ടി ഐ പ്രവർത്തനമാരംഭിച്ചത് . 2016 പുതിയ കെട്ടിടം നിർമ്മിച്ച് ഉദ്‌ഘാടനം കഴിഞ്ഞെങ്കിലും കുറച്ചു പണികൾ നടക്കാൻ ബാക്കിയുള്ളതിനാൽ അവിടെ തുടരാൻ സാധിക്കാതെ വരുകയായിരുന്നു . തുടർന്ന് രണ്ടു മൂന്ന് വർഷത്തോളം പൂട്ടികിടക്കുകയും സാമൂഹ്യ വിരുദ്ധർ കെട്ടിടത്തിലെ പല വസ്തുക്കളും നശിപ്പിച്ചിരുന്നു . ഇതിനു ശേഷം പണി തുടർന്നെങ്കിലും ഒരു മാസത്തോളമായി കെട്ടിടം പൂട്ടിയിട്ടിരിക്കുകയാണ് . പി ഡബ്ള്യു ഡിയുടെ അനാസ്ഥ കാരണമാണ് പണി തുടരാത്തത് എന്നാണ് മറുപടി ലഭിക്കുന്നത് . ഫെബ്രുവരി മാസത്തിനുള്ളിൽ പുതിയ കെട്ടിടത്തിലേക്ക് ഐ ടി ഐ മാറ്റും എന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെയായിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല .
ഐ ടി ഐ വിദ്യാർത്ഥികൾ ഇപ്പോൾ പഠിക്കുന്നത് ദിനേശ് ബീഡി ഫാക്ടറിയുടെ വാടക കെട്ടിടത്തിലാണ് . സീതാംഗോളിയിൽ നിന്നും പത്ത് കിലോമീറ്ററോളം ഉള്ളിലാണ് ഐ ടി ഐ പ്രവർത്തിക്കുന്നത് . എൺപതോളം കുട്ടികൾ പഠിക്കുന്ന ഐ ടി ഐ യുടെ അവസ്ഥ പരിതാപകരമാണ് . സൗകര്യമില്ലാത്തതിനാൽ പലതും ഉപകരണങ്ങളും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ് .വിദ്യാർത്ഥികളുടെ പ്രതിഷേധം കണക്കിലെടുത്ത് ചർച്ച നടത്തിയിരിക്കുകയാണ് .
keyword : seethangoli-government-iti-school-students-in-the-protest