സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ അനുസ്മരണ സമ്മേളനം ബര്ദുബായിൽ , കബീർ ഹിമമി മുഖ്യാതിഥി


ദുബൈ, മാർച്ച് 5 , 2019 ●കുമ്പളവാർത്ത.കോം : സമസ്ത  കേരള  ജംഇയ്യത്തുൽ  ഉലമ  കേന്ദ്ര  മുശാവറ  അംഗവും ,എസ്.വൈ .എസ്  സംസഥാന  ട്രഷററും പുത്തിഗെ  മുഹിമ്മാത്തുൽ  മുസ്‌ലിമീൻ  എജുക്കേഷൻ  സെന്റർ ശില്പിയുമായ   മർഹൂം സയ്യിദ്  ത്വാഹിറുൽ  അഹ്ദൽ   തങ്ങളുടെ  പതിമൂന്നാമത്  ഉറൂസ്  മുബാറകിന്റെ  ഭാഗമായുള്ള  അനുസ്മരണ  സംഗമവും  മുഹിമ്മാത്ത് സനദ് ധാന  സമ്മേളന പ്രചരണവും മാർച്ച് 22ന്   ബർദുബായിൽ  നടക്കും . മുഹിമ്മാത്ത് ഓൾഡ് സ്റ്റുഡന്റസ് യുഎഇ ഘടകം  സംഘടിപ്പിക്കുന്ന  പരിപാടി  ബർദുബൈ എവറസ്റ് ഇന്റർനാഷണൽ ഹോട്ടലിൽ  വൈകുന്നേരം 7മണിക്ക്  ആരംഭിക്കും .
യുവ പ്രഭാഷകൻ  കബീർ ഹിമമി  മുഖ്യ പ്രഭാഷണം നടത്തും. പ്രവാസ ലോകത്തെ സെയ്യദ്മാരും പണ്ഡിതരും , ആർ  എസ് സി , ഐ സി എഫ് , കെ സി എഫ്  നേതാക്കളും യു എ ഇ യിലെ സാമൂഹിക- സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ പ്രമുഖ  വ്യക്തിത്വങ്ങളും സംബന്ധിക്കും .  സയ്യിദ് ഹാമിദ് അൻവർ സഖാഫി  അൽ  അഹ്ദൽ  നേതൃത്വം  നൽകും  . "മദ്ഹു റസൂൽ മുഹിമ്മാത്ത്" സംഘ ത്തിന്റെ ബുർദ മജ്‌ലിസും സംഗമത്തിന് മാറ്റ് കൂട്ടും. 
പരിപാടിയുടെ  പ്രചാരണം  എല്ലാ എമിറേറ്റുകളിലും ഇതിനോടകം ശക്തമാക്കിയിട്ടുണ്ട് . പരിപാടി  വൻ  വിജയമാക്കി  മാറ്റുവാൻ  മുഹിമ്മാത്തിനെ സ്നേഹിക്കുന്ന ,പ്രസ്ഥാനത്തെ നെഞ്ചിലേറ്റുന്ന എല്ലാവരും  മുമ്പോട്ട്  വരണമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ ഖാലിദ് മായിപ്പാടി അഭ്യർത്ഥിച്ചു.
keyword : sayyid-thahirul-ahdal-thangal-memorial-conference-in-barduba