ഫല വൃക്ഷങ്ങൾ നട്ടു തണലൊരുക്കിയ ഓട്ടോ ഡ്രൈർമാർക്ക് ഹോളി ഫാമിലി സ്കൂൾ വിദ്യാർഥികളുടെ ആദരം


കുമ്പള, മാർച്ച് 24 , 2019 ●കുമ്പളവാർത്ത.കോം : ടൗണിൽ ഫല വൃക്ഷങ്ങൾ നട്ടു തണലൊരുക്കിയ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് ആദരത്തിന്റെ തലോടലുമായി കുമ്പള ഹോളി ഫാമിലി സ്കൂളിലെ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർഥികൾ ലോക വന ദിനത്തിൽ കൂട്ടമായി ടൗണിലെത്തി കടകളിലെ എ.സിയിൽ നിന്നൊക്കെ പാഴ് വെള്ളം ശേഖരിച്ച് നനച്ച് പരിചരിച്ച് സംരക്ഷിച്ച് വളർത്തിയ കുമ്പള ഓട്ടോസ്റ്റാൻഡിൽ തണലായി പടർന്നു പന്തലിച്ചു നിറയെകായ് പിടിച്ചു നില്ക്കുന്ന രണ്ടു ബദാംമരങ്ങൾ നട്ട ഓട്ടോറിക്ഷാ ഡ്രൈവർമാരെയാണ് കുട്ടികൾ കൈതച്ചക്കകൾനല്കി നിറഞ്ഞ മനസ്സോടെ ആദരിച്ചു. ആദരിക്കൽ ചടങ്ങ് ,സിസ്റ്റർ ഹിൽഡ ക്രാസ്ത, ഹോളി ഫാമിലി വിദ്യാലയത്തിലെഹെഡ് സിസ്റ്റർ ഉദ്ഘാടനം ചെയ്തു.ഗൈഡ് അധ്യാപിക കാർമലി ജോൺ, ശ്രീ.രാജണ്ണ തുടങ്ങിയവർ ലോകവന ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്സംസാരിച്ചു. യോഗത്തിനുസ്കൗട്ട് മാസ്റ്റർ ശ്രീ രാജു കി ദൂർ സ്വാഗതവും ട്രൂപ്പ് ലീഡർ പ്രണവ് നന്ദിയും പറഞ്ഞു.
keyword : respected-auto-drivers-by-holi-family-school-students-for-planted-trees