മദനിക്കെതിരായ പരാമർശം: ആര്യാടൻ ഖേദം പ്രകടിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നു: സത്യധാര നിലപാട് തിരുത്തണം: പിഡിപി



കുമ്പള, മാർച്ച് 23 , 2019 ●കുമ്പളവാർത്ത.കോം : സത്യധാരയിൽ അഭിമുഖത്തിൽ മദനിക്കെതിരായ പരാമർശങ്ങളുടെ പേരിൽ ആര്യാടൻ മുഹമ്മദ് ഖേദം പ്രകടിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നതായി പി.ഡി.പി. ജില്ലാ മണ്ഡലം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആര്യാടൻ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ സത്യധാര നിലപാട് തിരുത്തി അഭിമുഖത്തിലെ യഥാർഥ ഭാഗങ്ങൾ പ്രസിദ്ധീകരിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.
വക്കീൽ മുഖാന്തരം അയച്ച നോട്ടീസിന് മറുപടിയായാണ് അഭിമുഖം പ്രസിദ്ധീകരിക്കാനിടയായതെന്നും അഭിമുഖത്തിന് ശേഷം സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞ കാര്യങ്ങളാണ് അഭിമുഖമെന്ന രീതിയിൽ പ്രസിദ്ധീകരിച്ചതെന്നും ആര്യാടൻ രേഖാമൂലം അറിയിച്ചതായി ഭാരവാഹികൾ വിശദമാക്കി.
keyword : remark-on-maudany-Aryadan-regrets-pdp-wants-Sathyadhara-to-apologize