മൾട്ടി ആർട്സ് & സ്പോർട്സ് ക്ലബ്‌ ആരിക്കാടിയുടെ 10 ആം വാർഷികത്തിനോട് അനുബന്ധിച്ച് നടത്തപെടുന്ന ഫുട്ബോൾ ലീഗ് മാച്ചിന്റെ ലോഗോ പ്രകാശനം ചെയ്തു


ആരിക്കാടി, മാർച്ച് 6 , 2019 ●കുമ്പളവാർത്ത.കോം : മൾട്ടി ആർട്സ് & സ്പോർട്സ് ക്ലബ്‌ ആരിക്കാടിയുടെ 10 ആം വാർഷികത്തിനോട് അനുബന്ധിച്ച് ആരിക്കാടിയിലെ  പ്രഗത്ഭരായ 10 ടീമുകളെ അണിനിരത്തി കൊണ്ട് ഈ വരുന്ന 9 ആം തീയതി ശനിയാഴ്ച നടത്തുന്ന ASL-2k19 ആരിക്കാടി സോക്കർ ലീഗ് ഫ്ലഡ്ലൈറ്റ് ലീഗ് മാച്ചിന്റെ ലോഗോ പ്രകാശനം റഫീഖ് അബ്ബാസ് പ്രമുഖ വ്യവസായി സിദ്ദിഖ് ഹാജിക്ക് നൽകി പ്രകാശനം ചെയ്തു.
ക്ലബ്‌ പ്രസിഡന്റ്‌ കബീർ മംഗൽപാടി,സെക്രട്ടറി ഹമീദ് എൻ.കെ അബൂബക്കർ കുഞ്ഞിപ്പ, സകരിയ മൾട്ടി 10 ടീമുകളുടെ പ്രതിനിധികൾ ആയ അഷ്‌റഫ്‌ മൾട്ടി, നൗഷാദ് സ്റ്റീൽ, അബ്ബാസ് മൈസൂർ, ഇക്കു സ്പോർട്സ് ലൈവ്, റോഷൻ ഓൾഡ് റോഡ്, സാജിദ് മൾട്ടി, കബീർ ആരിക്കാടി, മുഹമ്മദ് കെജി എൻ, റംഷി കുന്നിൽ, മുനീർ ചെറിയാകുന്നിൽ എന്നിവർ സംബന്ധിച്ചു.
keyword : realeased-logo-multy-arts-and-sports-club-arikadi-10-anniversary-football-league-match