പീഢനം ശഫീഖ് ഖാസിമി പിടിയിൽ


തിരുവനന്തപുരം, മാർച്ച് 7 , 2019 ●കുമ്പളവാർത്ത.കോം : തൊളിക്കോട് പീഡനക്കേസിലെ പ്രതി ഇമാം ഷെഫീഖ് ഖാസിമി പിടിയിൽ. മധുരയിൽ നിന്നാണ് ഷെഫീക്കിനെ പിടികൂടിയത്. ഒരു മാസമായി ഒളിവിലായിരുന്നു. ഡിവൈഎസ്‌പി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഷാഡോ പൊലീസിന്റെ സഹായത്തോടെയാണ് ഇമാമിനെ പിടികൂടിയത്. പെൺകുട്ടിയെ പീഡിപ്പിച്ച ഇമാം ഷഫീഖ് ഖാസിമിയെ അറസ്റ്റ് ചെയ്യാത്ത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി കഴിഞ്ഞയാഴ്ച സർക്കാരിനോട് ആരാഞ്ഞിരുന്നു. അതിനുശേഷമാണ് ഇമാമിനൊപ്പം ഒളിവിൽ ആയിരുന്ന സഹോദരൻ നൗഷാദ് പൊലീസ് പിടിയിലായത്. ഇമാമിനൊപ്പം അപ്രത്യക്ഷനായിരുന്ന ആളാണ് സഹോദരൻ.  തന്നെ ഇമാം പീഡിപ്പിച്ചുവെന്നു പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഷെഫീക്കിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഒരാഴ്ചത്തേക്ക് നീട്ടിവച്ചിരുന്നു.
പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നു അറിഞ്ഞിട്ടും പെൺകുട്ടിയുടെ വീട്ടുകാർ ഈ മൊഴി ആദ്യം വിശ്വസിച്ചിരുന്നില്ല. അത് ഇമാമുമായുള്ള അടുപ്പം കാരണമാണ് എന്നാണ് ആരോപണം ഉയർന്നിരുന്നത്. കുട്ടിയെ അന്യായമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്നും ബന്ധുക്കൾക്കൊപ്പം വിട്ടുതരണമെന്നുമാവശ്യപ്പെട്ടാണ് കഴിഞ്ഞയാഴ്ച മാതാവ് ഹേബിയസ് കോർപ്പസ് ഹർജി നൽകിയത്. ഈ ഹർജിയിൽ ഇടപെട്ടുകൊണ്ടാണ് എന്താണ് ഇമാം അറസ്റ്റിൽ ആകാത്തത് എന്ന് ഹൈക്കോടതി ചോദിച്ചത്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ കസ്റ്റഡിയിലാണ് പെൺകുട്ടി. ഈ കുട്ടിയെ വിട്ടുകിട്ടണമെന്നാണ് മാതാവ് ആവശ്യപ്പെട്ടത്.
keyword : rape-case-arrested-shafeeque-al-qasimi