രാഹുലിന്റെ മത്സര തട്ടകം വയനാട് തന്നെ: പ്രിയങ്ക വാരാണസിയിൽ


തിരുവനന്തപുരം, മാർച്ച് 30 , 2019 ●കുമ്പളവാർത്ത.കോം : എ ഐ സി സി പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ മത്സര തട്ടകം വയനാട് തന്നെ എന്ന് സൂചന. പ്രിയങ്ക വാരാണസിയിലും മത്സരിക്കും. കോൺഗ്രസിന്റെ തലപ്പത്തുള്ള, ഭാവി പ്രധാനമന്ത്രിയായി യു ഡി എഫ് കടുത്ത കാട്ടുന്ന രാഹുലിന് മത്സരിക്കാനുള്ള മണ്ഡലത്തെത്തറിച്ചുള്ള അനിശ്ചിതത്വത്തിനാണ് വിരാമമാവുന്നത്. നാമനിർദേശ പത്രിക സ്വീകരിച്ചു തുടങ്ങിയിട്ടും രാഹുൽ ഗാന്ധിക്ക് മത്സരിക്കാനുള്ള മണ്ഡലം നിശ്ചയിക്കാനാവാത്തത് ഘടകകക്ഷികളിൽ അമർഷവും ആശങ്കയും ഉണ്ടാക്കിയിരുന്നു. വയനാട്ടൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകണമെന്ന് മുഖ്യഘടകകക്ഷിയായ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് രാഹുൽ ഗാന്ധി വയനാട്ട് മത്സരിക്കുമെന്ന അന്തിമ ചർച്ച തീരുമാനങ്ങൾ പുറത്തു വരുന്നത്.
keyword : rahul-in-vayanad-priyanga-in-varanasi