രാഹുല്‍ ഗാന്ധി വയനാട്ട് മത്സരിക്കും; സിദ്ദീഖിനെ പറഞ്ഞ് ബോധ്യപ്പെടുത്തിയതായി ഉമ്മന്‍ ചാണ്ടി, രാഹുലിനായി പിന്മാറിയെന്ന് സിദ്ദീഖ്, 2 മണിക്ക് മുല്ലപ്പള്ളി മാധ്യമങ്ങളെ കാണും


വയനാട്, മാർച്ച് 23 , 2019 ●കുമ്പളവാർത്ത.കോം : രാഹുല്‍ ഗാന്ധി വയനാട്ട് മത്സരിക്കാന്‍ സാധ്യതയേറി. ദക്ഷിണേന്ത്യയില്‍ മത്സരിക്കാനുള്ള ആഗ്രഹം രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഇക്കാര്യം ടി സിദ്ദീഖിനെ പറഞ്ഞ് ബോധ്യപ്പെടുത്തിയതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേരത്തെ ടി സിദ്ദീഖിനെ വയനാട്ട് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ഔദ്യോഗികപ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.


രാഹുലിനെ സ്വാഗതം ചെയ്ത് ഘടകകക്ഷികളും രംഗത്തെത്തി. ആന്റണിയുമായും വേണുഗോപാലുമായും സംസാരിച്ചെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. രാഹുലിനായി പിന്മാറിയെന്ന് ടി സിദ്ദീഖ് വ്യക്തമാക്കി. രണ്ട് മണിക്ക് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി മാധ്യമങ്ങളെ കാണും. ഇതില്‍ പ്രഖ്യാപമനം ഉണ്ടാകുമെന്നാണ് വിവരം.
keyword : rahul-gandhi-contest-vayanad