കുമ്പളയിൽ കാറിൽ കറങ്ങിയത് ക്വട്ടേഷൻ സംഘം; കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു


കുമ്പള, മാർച്ച് 24 , 2019 ●കുമ്പളവാർത്ത.കോം :  കുമ്പളയിൽ ശനിയാഴ്ച പുലർച്ചെ കാറിൽ കറങ്ങവെ അറസ്റ്റിലായ നാലു പേർ ക്വട്ടേഷൻ സംഘം. കാസർകോട്ട് ഒരു ദൗത്യം ഏറ്റെടുക്കാൻ പുറപ്പെട്ട സംഘമാണ് ബദിയടുക്ക പൊലീസിന്റെ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. 
ഇസ്മയിൽ മുട്ടം (33), അജിത് പച്ചമ്പള (31), വസന്തൻ കഞ്ചിക്കട്ട(37), വിനയചന്ദ്രൻ പഞ്ചത്തൊട്ടി(19) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച ആൾട്ടോ കാറിൽ നിന്നും ഒരു വടിവാൾ, രണ്ട് മരപ്പട്ടികകൾ എന്നിവ പൊലീസ് കണ്ടെത്തിയിരുന്നു. ആദ്യമായാണ് സംഘം ക്വട്ടേഷൻ ദൗത്യവുമായി ഇറങ്ങുന്നതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്കു  ശേഷം കോടതിയിൽ ഹാജരാക്കിയ സംഘത്തെ കോടതി റിമാന്റ് ചെയ്തു.
keyword : quatation-team-rotated-car-kumbla-produced-court-and-remanded