ഷിറിയയിൽ അനധികൃത കടവിൽ മണൽ വാരാനുപയോഗിച്ച തോണികൾ പൊലീസ് തകർത്തു


കുമ്പള, മാർച്ച് 3 , 2019 ●കുമ്പളവാർത്ത.കോം : ഷിറിയയിൽ അനധികൃത കടവിൽ മണൽ വാരാനുപയോഗിച്ച മൂന്നു തോണികൾ പൊലീസ് തകർത്തു.  ഷിറിയ പുഴയോരത്ത് ഒളയം ഭാഗങ്ങളിൽ പ്രവർത്തിച്ചു വരികയായിരുന്ന അനധികൃത കടവുകളിലെ തോണികളാണ് തകർത്തത്. ശനിയാഴ്ച വൈകുന്നേരമാണ് പൊലീസ് ജെസിബി ഉപയോഗിച്ച് തോണികൾ തകർത്തത്.
കഴിഞ്ഞയാഴ്ച ഈ ഭാഗങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി അനധികൃതമായി മണൽ വാരുകയായിരുന്ന തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും നിരവധി തോണികൾ തകർക്കുകയും ചെയ്തിരുന്നു.
എസ് ഐ ബിജു ആർ സി യുടെ നേതൃത്വത്തിലായിരുന്നു ശനിയാഴ്ച റെയ്ഡ് നടത്തിയത്.
keyword : police-brocked-boats-in-shirya